അയഡിന്‍റെ കുറവ്: ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങളെ തിരിച്ചറിയാം
തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തിന് ആവശ്യമുള്ള ഒരു പ്രധാനപ്പെട്ട ധാതുവാണ് അയഡിൻ. അയഡിന്‍റെ കുറവ് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും. ഗോയിറ്റർ, ഹൈപ്പോതൈറോയിഡിസം എന്നിവ അയഡിന്‍റെ കുറവ് മൂലമുണ്ടാകുന്ന ഏറ്റവും സാധാരണമായ ആരോഗ്യ പ്രശ്നങ്ങളാണ്.
അയഡിന്‍ കുറവു മൂലം ഉണ്ടാകുന്ന ചില ലക്ഷണങ്ങളെ പരിചയപ്പെടാം.
അയഡിന്‍ കുറവു മൂലം അമിത ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാം.
അയഡിന്‍ കുറവു മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാനും ചര്‍മ്മം വരണ്ടതാകാനും സാധ്യതയുണ്ട്.
മുഖത്ത് നീര് വരുന്നതും ചിലപ്പോള്‍ അയഡിന്‍റെ കുറവു മൂലമുള്ള ലക്ഷണമാകാം.
കഴുത്തിന് പിന്നിലെ കഴലയും തൊണ്ടയിലെ മുഴയുമൊന്നും നിസാരമായി കാണേണ്ട.
കൈ കാലുകളില്‍ മരവിപ്പ്, ക്ഷീണം, തളര്‍ച്ച തുടങ്ങിയവയൊക്കെ അയഡിന്‍റെ കുറവു മൂലമുള്ള ലക്ഷണങ്ങളാണ്.
അയഡിന്‍റെ കുറവു മൂലം ഓര്‍മ്മക്കുറവും ഉണ്ടാകാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.