തിരുവനന്തപുരം: ഒരു ജില്ലാ പഞ്ചായത്ത് വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ഡിസംബർ 12നും വോട്ടെണ്ണൽ 13 നും നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണർ എ ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം ഇന്നു പുറപ്പെടുവിക്കും.
പത്രിക നാളെ മുതൽ 23 വരെ നൽകാം. സൂഷ്മപരിശോധന 24നും പിൻവലിക്കാനുള്ള സമയപരിധി 27നും ആണ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്തിൽ ഇന്നലെ മുതൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. നഗരസഭകളിൽ ഉപതിരഞ്ഞെടുപ്പുള്ള വാർഡുകളിലും പഞ്ചായത്തുകളിൽ മുഴുവൻ വാർഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകമാകുന്നത്.
ഒരു ജില്ലാ പഞ്ചായത്ത് വാർഡിലും അഞ്ച് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും മൂന്ന് നഗരസഭാ വാർഡുകളിലും 24 ഗ്രാമപ്പഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *