അ​ഭി​മാ​ന​നേട്ടം, സിഎആർഎഫ് അന്താരാഷ്ട്ര അ​ക്ര​ഡി​റ്റേ​ഷ​ൻ ഖ​ത്ത​ർ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യട്ടിന്

ദോഹ : ഖ​ത്ത​റി​ന്റെ ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് അ​ഭി​മാ​ന​ നേ​ട്ട​മാ​യി ​വീണ്ടും അന്താരാഷ്ട്ര അംഗീകാരം. അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യ ലോ​ക​പ്ര​ശ​സ്​​ത റി​ഹാ​ബി​ലി​​റ്റേ​ഷ​ൻ ഫെ​സി​ലി​റ്റീ​സ്​ അ​ക്ര​ഡി​റ്റേ​ഷ​ൻ ക​മ്മീ​ഷ​ന്റെ (സിഎആർഎഫ്) അന്താരാഷ്ട്ര അംഗീകാരം നേടി ഹമദ് മെഡിക്കൽ കോ​ർ​പ​റേ​ഷ​ന് (എച്ച്എംസി) കീ​ഴി​ലെ ഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (ക്യുആർഐ). 

ചി​കി​ത്സാ​ന​ന്ത​രം രോ​ഗി​ക​ൾ​ക്ക്​ ന​ൽ​കു​ന്ന പു​ന​ര​ധി​വാ​സ സം​വി​ധാ​ന​മാ​യ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ കെ​യ​റി​ൽ ലോ​ക​ത്തെ ത​ന്നെ ​ഗോ​ൾ​ഡ്​ സ്റ്റാ​ൻ​ഡേ​ർ​ഡ്​ അ​ക്ര​ഡി​റ്റേ​ഷ​നാ​ണ് സിഎആർഎഫ് (കമ്മീഷൻ ഓൺ അക്രഡിറ്റേഷൻ ഓഫ് റീഹാബിലിറ്റേഷൻ ഫെസിലിറ്റിസ്). പ്ര​വ​ർ​ത്ത​ന മി​ക​വ്​, ക്ലി​നി​ക്ക​ൽ മി​ക​വ്, സു​ര​ക്ഷ ​എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഈ ​അ​ക്ര​ഡി​റ്റേ​ഷ​ൻ ന​ൽ​കു​ന്ന​ത്. ഈ അംഗീകാരം ലഭിക്കുന്ന എ​ച്ച്.​എം.​സി​ക്കു കീ​ഴി​ലുള്ള ആദ്യ സ്ഥാപനമാണ് ഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട്. സ്ഥാപനത്തിന്റെ പ്ര​വ​ർ​ത്ത​ന​രീതിയേയും രോ​ഗി പ​രി​ച​ര​ണ​ത്തെ​യും സാ​​ങ്കേ​തി​ക മി​ക​വി​നെ​യും സി.​എ.​ആ​ർ.​എ​ഫ്​ സ​ർ​വേ സം​ഘം പ്ര​ശം​സി​ച്ചു. ആ​ദ്യ അ​പേ​ക്ഷ​യി​ലാണ് ക്യുആർഐക്ക്‌ ഫു​ൾ അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ച്ചത്. മൂ​ന്ന് വർഷമാണ്​ അ​ക്ര​ഡി​റ്റേ​ഷ​ൻ കാ​ലാ​വ​ധി.

 

 

By admin