അനിയുടെ മുന്നിൽ നിസ്സഹായയായി നന്ദു- പത്തരമാറ്റ് സീരിയൽ റിവ്യൂ

കഥ ഇതുവരെ 

വിഷുക്കണി ഒരുക്കുന്ന തിരക്കിലാണ്കനകയും നയനയും നവ്യയും നന്ദുവും. ഒരുക്കങ്ങൾക്കിടയിലും നന്ദുവിന്റെ മനസ്സ് മുഴുവൻ അനിയായിരുന്നു. ആ സമയമാണ് നന്ദുവിന് ഫോണിൽ അനിയുടെ ഒരു മെസ്സേജ് വരുന്നത്. അത് ഇപ്രകാരമായിരുന്നു. വിഷു ഒക്കെയായി ഒരു സന്തോഷവാർത്ത കേൾക്കാം, എന്റെ മരണവാർത്ത, നന്ദു വിചാരിച്ചാൽ അതിന് പെട്ടന്ന് പറ്റും. മെസ്സേജ് കണ്ട് നന്ദു ഞെട്ടിത്തരിച്ചു നിൽക്കുകയാണ്. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ നോക്കാം.

 മെസ്സേജ് വായിച്ചപ്പോൾ മുതൽ എന്തു പറ്റി നന്ദുവിന് എന്ന് നവ്യയും നയനയും മാറി മാറി ചോദിച്ചു. ഒന്നുമില്ലെന്നും കൂട്ടുകാർ മെസ്സേജ് അയച്ചതാണെന്നും അവൾ പറഞ്ഞു. മറ്റന്നാൾ താൻ ട്രെയിനിങ് ക്യാമ്പിലേക്ക് പോകുന്നത് കൊണ്ട് ഇന്ന് കൂട്ടുകാരും ഒന്നിച്ച് ഒരു പാർട്ടി ഉണ്ടെന്നും അതിനു പൊക്കോട്ടെ എന്നും നന്ദു വീട്ടിൽ ചോദിച്ചു. രാത്രി ഏറെയായില്ലേ ഇനി പോണ്ടെന്നു കനക കട്ടായം പറഞ്ഞു. നവ്യയും നയനയും അങ്ങനെ തന്നെയാണ് പറഞ്ഞത്. അതോടെ അനിയെ കാണാൻ പോകാൻ പറ്റില്ലെന്ന് അവൾക്ക് മനസ്സിലായി. പെട്ടെന്നാണ് പുറത്ത് രണ്ട് ബൈക്ക് വന്ന് നിൽക്കുന്ന ശബ്ദം അവർ കേട്ടത്. അത് നന്ദുവിന്റെ കൂട്ടുകാരായിരുന്നു. അനി അവിടെ നന്ദുവിനെ കാത്തുനിൽക്കുകയാണെന്നും, നീ ഇപ്പോൾ കൂടെ വന്നില്ലെങ്കിൽ അവൻ എന്തെങ്കിലും കടുംകൈ ചെയ്യുമെന്നും കൂട്ടുകാർ അവളോട് പറഞ്ഞു. അത് കേട്ടതും നന്ദുവിന് കൂടുതൽ പേടിയായി. 

എന്നാൽ ഒന്ന് വീട്ടിൽ വന്ന് അമ്മയോട് സംസാരിക്കാൻ അവൾ അവരോട് ആവശ്യപ്പെട്ടു. കൂട്ടുകാർ അത്രയും നിർബന്ധിച്ചു പറഞ്ഞതു കൊണ്ട് തന്നെ ഒരുപാട് വൈകാതെ തിരിച്ചു വിടണം എന്ന് പറഞ്ഞ് കനക നന്ദുവിനെ അവർക്കൊപ്പം പറഞ്ഞയച്ചു. അനിയാണോ നന്ദുവിനെ കാണാൻ കാത്തിരിക്കുന്നത് എന്ന് അവർക്ക് സംശയം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആ സംശയം തീർക്കാൻ നയന ആദർശിനെ വിളിച്ച് അനി വീട്ടിലുണ്ടോ എന്ന് അന്വേഷിച്ചു. അനി നിലവിൽ അവിടെ ഇല്ലെന്നായിരുന്നു ആദർശിന്റെ പ്രതികരണം. എന്തായാലും നന്ദു അപ്പോഴേക്കും വീട്ടിൽ നിന്നും പോയി കഴിഞ്ഞിരുന്നു. കൂട്ടുകാർ പറഞ്ഞതുപോലെ തന്നെ സമനില തെറ്റിയ അവസ്ഥയിലായിരുന്നു അനി. നന്ദുവിനെ കാണാൻ കാത്തു നിൽക്കുകയായിരുന്നു അവൻ. 

നന്ദുവിനെ കണ്ട പാടെ അവന് സന്തോഷമായി. താനൊരു ജ്യോൽസ്യനെ പോയി കണ്ടിട്ടുണ്ടെന്നും ചില പൂജാ വിധികളെല്ലാം ചെയ്യണമെന്നും നമ്മൾ ഒരുമിക്കാൻ സാധ്യത കൂടുതലാണെന്ന് ജോത്സ്യൻ പറഞ്ഞതായും അനി നന്ദുവിനോട് പറഞ്ഞു. തന്റെ അമ്മയും ജ്യോൽസ്യനെ പോയി കണ്ട കാര്യവും ജ്യോത്സ്യൻ പറഞ്ഞ കാര്യവും അവളപ്പോൾ ഓർത്തു. താൻ അനാമികയുമായി ഒട്ടും രസത്തിൽ അല്ലെന്നും നന്ദു എങ്കിലും തന്നെ മനസ്സിലാക്കണം എന്നും അനി അവളോട് താണുകേണ് പറഞ്ഞു. നന്ദു പാവം നിസ്സഹായയാണ്. ഒരുഭാഗത്ത് അനി മറുഭാഗത്ത് വീട്ടുകാർ. താൻ അനിയെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് അവൾക്കറിയാം എങ്കിലും വീട്ടുകാരെ എതിർത്ത് ഒന്നും ചെയ്യാൻ അവൾക്ക് വയ്യ താനും. അനിയുടെ സങ്കടം കേട്ട് എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന നന്ദുവിനെ കാണിച്ചുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്.

By admin