ആര്‍സിബിക്കെതിരെ രാജസ്ഥാന്‍ റോയല്‍സിന് ടോസ്, ടീമില്‍ മാറ്റം! സഞ്ജുവിനും സംഘത്തിനും മത്സരം നിര്‍ണായകം

ബെംഗളൂരു: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആദ്യം ബാറ്റ് ചെയ്യും. ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. മഹീഷ് തീക്ഷണയ്ക്ക് പകരം ഫസല്‍ഹഖ് ഫാറൂഖി ടീമിലെത്തി. ആര്‍സിബി മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം. 

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, ശുഭം ദുബെ, നിതീഷ് റാണ, റിയാന്‍ പരാഗ് (സി), ധ്രുവ് ജുറല്‍ (ഡബ്ല്യു), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, വനിന്ദു ഹസരംഗ, ജോഫ്ര ആര്‍ച്ചര്‍, ഫസല്‍ഹഖ് ഫാറൂഖി, തുഷാര്‍ ദേശ്പാണ്ഡെ, സന്ദീപ് ശര്‍മ.

ഇംപാക്ട് സബ്‌സ്: വൈഭവ് സൂര്യവന്‍ഷി, യുധ്വീര്‍ സിംഗ് ചരക്, ആകാശ് മധ്വാള്‍, കുമാര്‍ കാര്‍ത്തികേയ, കുനാല്‍ സിംഗ് റാത്തോഡ്.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: ഫിലിപ്പ് സാള്‍ട്ട്, വിരാട് കോലി, രജത് പടിധാര്‍ (ക്യാപ്റ്റന്‍), ദേവദത്ത് പടിക്കല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, റൊമാരിയോ ഷെപ്പേര്‍ഡ്, ഭുവനേശ്വര് കുമാര്‍, ജോഷ് ഹാസില്‍വുഡ്, യാഷ് ദയാല്‍.

ഇംപാക്ട് സബ്സ്: സുയാഷ് ശര്‍മ്മ, റാസിഖ് ദാര്‍ സലാം, മനോജ് ഭണ്ഡാഗെ, ജേക്കബ് ബെഥേല്‍, സ്വപ്നില്‍ സിംഗ്.

രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ചിടത്തോളം ജിവന്‍മരണ പോരാട്ടമാണിന്ന്. പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യതയെങ്കിലും നിലനിര്‍ത്തണമെങ്കില്‍ രാജസ്ഥാന് ഇന്ന് എവേ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളരുവിനെ തോല്‍പ്പിച്ചെ മതിയാകു. രാത്രി 7.30ന് ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. എട്ട് കളികളില്‍ നാലു പോയിന്റ് മാത്രമുള്ള രാജസ്ഥാന്‍ പോയന്റ് പട്ടികയില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ്. എട്ട് കളികളില്‍ അഞ്ച് ജയുമായി പത്ത് പോയിന്റുള്ള ആര്‍സിബിയാകട്ടെ ജയിച്ചാല്‍ ആദ്യ മൂന്നിലെത്താമെന്ന പ്രതീക്ഷയിലാണ് ഹോം ഗ്രൗണ്ടിലിറങ്ങുന്നത്.

By admin

You missed