പിണക്കം മാറാതെ വർഷയും ശ്രീകാന്തും – ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ

കഥ ഇതുവരെ 

 ഇരുട്ടത്ത് മുഖം മിനുക്കാനുള്ള ഫെയ്സ് പാക്ക് ഇട്ട് വന്ന ചന്ദ്രയെ കണ്ടു പേടിച്ചു നിൽക്കുകയാണ് സച്ചിയും രേവതിയും. ഇതുവരെയായിട്ടും കരണ്ട് വരാത്തത് എന്താണെന്ന് അന്വേഷിക്കാൻ ഇറങ്ങിയ സുധിയും ചന്ദ്രയെ കണ്ടു പേടിച്ചു. ശ്രുതി പറഞ്ഞ പ്രകാരമാണ് താൻ ഫേസ് പാക്ക് ഇട്ടതെന്ന് ചന്ദ്ര എല്ലാവരോടും പറഞ്ഞു. അപ്പോഴേക്കും ട്രിപ്പ് ആയതുകൊണ്ടാണ് കരണ്ട് പോയതെന്ന് സച്ചിയും ശ്രീകാന്തും കണ്ടുപിടിച്ചു. എന്തായാലും അതെല്ലാം ശരിയാക്കി ഇപ്പോൾ വീട്ടിൽ കരണ്ട് വന്നിട്ടുണ്ട്. അതേസമയം മുഖത്തിട്ട ഫേസ് പാക്ക് മാറ്റിയശേഷം മാത്രം റൂമിലേക്ക് വന്നാൽ മതിയെന്നാണ് രവി ചന്ദ്രയെ വാൺ ചെയ്തത്. ചന്ദ്രയുടെ ആ മുഖം കണ്ട് എല്ലാവരും ചിരിയോട് ചിരിയാണ്. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.

 വർഷയും ശ്രീകാന്തും തമ്മിൽ പൊരിഞ്ഞ അടിയാണ്. എന്താ കാര്യം…. അവർ തമ്മിൽ വഴക്കിട്ടത്തിന്റെ അനന്തരഫലമായാണ് ഇങ്ങനെ കറന്റ് പോയത്. മനസ്സിലായില്ലല്ലേ… വർഷയും ശ്രീകാന്തും ടൂർ പോകുന്ന കാര്യം പറഞ്ഞ് തുടങ്ങിയ വഴക്ക് ഇതുവരെ തീർന്നിട്ടില്ല. അതിന്റെ പേരിൽ രണ്ടുപേരും കൂടി എ സി യുടെ സ്വിച്ച് ഓണാക്കിയും ഓഫാക്കിയും കളിക്കുകയായിരുന്നു. അങ്ങനെയാണ് പെട്ടന്ന് കറന്റ് ട്രിപ്പായത്. ശ്രീകാന്തിന്റെയും വർഷയുടെയും മുറിയിൽ നിന്ന് ചന്ദ്ര നല്ല വഴക്കിടുന്ന ശബ്ദം കേൾക്കാൻ ഇടയായി. എന്തായാലും  രാവിലെ ഇതേപ്പറ്റി ചോദിക്കാമെന്ന് ചന്ദ്ര തീരുമാനിച്ചു. ശ്രീകാന്തിന്റെയും വർഷയുടെയും മുറിയിൽ നിന്ന് ഇന്നലെ രാത്രി നല്ല ബഹളം കേട്ട കാര്യം ചന്ദ്ര രവിയോട് പറഞ്ഞു. അവർ തമ്മിലുള്ള വഴക്ക് അവർ തീർത്തോളും എന്നാണ് രവി ആദ്യം മറുപടി പറഞ്ഞത്. 

എന്നാൽ കാര്യം എന്തെന്ന് തനിക്ക് അറിഞ്ഞെ മതിയാകൂ എന്ന് ചന്ദ്രയും വാശി പിടിച്ചു. അങ്ങനെ ഓഫീസിലേക്ക് പോകാൻ ഇറങ്ങിയ വർഷയോട്  ചന്ദ്ര ഇന്നലെ രാത്രിയിലെ പ്രശ്നം എന്താണെന്ന് ചോദിക്കുകയാണ്. മുറിയിൽ നിന്ന് നല്ല ബഹളം കേട്ടിരുന്നെന്നും കാര്യം എന്താണെന്നും ചന്ദ്ര ചോദിച്ചു. എന്നാൽ പ്രശ്നം പറയാൻ വര്‍ഷയ്ക്ക് താല്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഒരു പ്രശ്നവുമില്ല എന്ന് പറഞ്ഞ് വർഷ ഓഫീസിലേക്ക് പോകാൻ ഇറങ്ങി. ചന്ദ്രയാകെ ചമ്മി. പിന്നാലെ വന്ന ശ്രീകാന്തിനോട് എന്താണ് പ്രശ്നം എന്ന് ചന്ദ്ര ചോദിച്ചു. ശ്രീകാന്തും പ്രശ്നം അമ്മയോട് പറയാൻ തയ്യാറായില്ല. 

ഞങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ഞങ്ങളുടെ ഇടയിൽ തന്നെ അവസാനിച്ചോളും എന്നാണ് ശ്രീകാന്തിന്റെ മനസ്സിലുള്ളത്. ആ പ്രശ്നത്തിലേക്ക് ആരെയും ഇടപെടുത്താൻ അവൻ താൽപര്യപ്പെടുന്നില്ല. എന്നാലും ചന്ദ്രയ്ക്ക് ഒരു സമാധാനം ഇല്ല. അതുകൊണ്ടുതന്നെ എങ്ങനെയെങ്കിലും വർഷയോടും ശ്രീകാന്തിനോടും പ്രശ്നം എന്താണെന്ന് ചോദിച്ചു മനസ്സിലാക്കാൻ ചന്ദ്ര രവിയോട് ആവശ്യപ്പെടുന്നു. ഇനിയിപ്പോ ചന്ദ്ര ഇത്രയും പറഞ്ഞിട്ടും താൻ കെട്ടില്ലെന്ന് വേണ്ടെന്ന് കരുതി രവി ശ്രീകാന്തിനോട് കാര്യം ചോദിക്കാനായി പുറത്തേക്ക് നോക്കിയതും കണ്ടത് വർഷ ശ്രീകാന്തിന് ഉമ്മ കൊടുക്കുന്നതാണ്. അത് കണ്ട് ചന്ദ്രയെ നോക്കി ചിരിക്കുന്ന രവിയെ കാണിച്ചുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. 
 

By admin