ഹോം ​കെ​യ​ർ സ​ർ​വീ​സ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, ആ​റ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾക്ക്‌ തുണയായി എംബസി

ദോഹ: തൊ​ഴി​ൽ ത​ട്ടി​പ്പി​നി​ര​യാ​യി ഖ​ത്ത​റി​ൽ കു​ടു​ങ്ങി​യ ആ​റ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ഇന്ത്യൻ എം​ബ​സിയുടെ സ​ഹാ​യ​ത്തോ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. ആ​ന്ധ്ര സ്വ​ദേ​ശി​ക​ളാ​യ ആറു വനിതകളാ​ണ് നാ​ട്ടി​ലെ ഏ​ജ​ന്റി​ന്റെ തൊ​ഴി​ൽ ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി​യ​ത്. 

ഹോം ​കെ​യ​ർ സ​ർ​വീ​സ് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഖ​ത്ത​റി​ലെ​ത്തി​ച്ച ഇ​വ​രെ മ​റ്റു ജോ​ലി​ക്കാ​യി നി​യോ​ഗി​ക്കുകയായിരുന്നു. ത​ട്ടി​പ്പി​നി​ര​യാ​യ​താ​യി മ​ന​സ്സി​ലാ​ക്കി​യ​ സ്ത്രീകൾ ദോഹയിലെ ഇന്ത്യൻ എം​ബ​സി​യെ സ​മീ​പിച്ചു. ചൊവ്വാഴ്ച എംബസിയുടെ സഹായത്തോടെ സ്ത്രീകളെ സുരക്ഷിതമായി നാട്ടിലേക്ക് കൊണ്ടുപോയി. ഇ​ന്ത്യ​ൻ എം​ബ​സി അ​ധി​കൃ​ത​ർ സാ​മൂ​ഹി​ക മാ​ധ്യ​മങ്ങളിലൂടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Read Also – ഖത്തറിലെ തി​ര​ക്കേ​റി​യ ജി ​റി​ങ് റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin