പഹൽഗാം ആക്രമണം: യുഎസ്, യുകെ, റഷ്യ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളെ വിളിച്ച് ഇന്ത്യ, പഹൽഗാം ഭീകരാക്രമണത്തിലെ പാകിസ്ഥാന്റെ പങ്
പഹല്‍ഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പാകിസ്ഥാനിൽ നിന്ന് സഹായം ലഭിച്ചെന്ന വിലയിരുത്തലിൽ കേന്ദ്ര സർക്കാർ. ഇക്കാര്യം ഇന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങിൻ്റെ അധ്യക്ഷതയിൽ ചേരുന്ന സർവകക്ഷി യോഗത്തിൽ വിശദീകരിക്കും. ഇന്നലെ കേന്ദ്ര മന്ത്രിസഭാ സമിതിയുടെ യോഗത്തിലെടുത്ത തീരുമാനങ്ങളും ഇന്നത്തെ യോഗത്തിൽ വിശദീകരിക്കും. ഇതുവരെയുള്ള അന്വേഷണത്തിൻ്റെ വിവരങ്ങളും രാഷ്ട്രീയ കക്ഷി നേതാക്കളെ അറിയിക്കും.