ഖത്തറിലെ തിരക്കേറിയ ജി റിങ് റോഡിൽ ഗതാഗത നിയന്ത്രണം
ദോഹ: ഖത്തറില്‍ തിരക്കേറിയ റോഡുകളിലൊന്നായ ജി റിങ് റോഡിൽ താൽക്കാലിക ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച് ഖത്തർ പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ. ജി റിങ് റോഡിൽ റാസ് ബു ഫന്റാസ് ഇന്റർചേഞ്ചിനും ഹമദ് ഇന്റർനാഷണൽ എയർപോർട്ട് ഇന്റർചേഞ്ചിനും ഇടയിലുള്ള ഭാഗമാണ് ഏപ്രിൽ 25 മുതൽ 27 വരെ മൂന്നു ദിവസത്തേക്ക് രാത്രി സമയങ്ങളിൽ അടച്ചിടുന്നത്.
Read Also – മോദിയുടെ ജിദ്ദ സന്ദര്‍ശനം; ഇന്ത്യയിൽ സൗദി പങ്കാളിത്തത്തിൽ രണ്ട് ഓയിൽ റിഫൈനറികൾ സ്ഥാപിക്കും
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ച് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായാണ് നിയന്ത്രണമെന്ന് അധികൃതർ അറിയിച്ചു. ഏപ്രിൽ 25 വെള്ളിയാഴ്ച പുലർച്ച രണ്ട് മുതൽ രാവിലെ 10 വരെയും, ശനിയാഴ്ച പുലർച്ച രണ്ട് മുതൽ രാവിലെ എട്ടു വരെയും, ഞായറാഴ്ച അർധരാത്രി 12 മുതൽ പുലർച്ച അഞ്ചുവരെയും താൽക്കാലികമായി റോഡ് അടച്ചിടും. അതേസമയം, സർവിസ് റോഡുകളിലൂടെയുള്ള ഗതാഗതത്തിന് തടസ്സമുണ്ടാകില്ല.