പഹൽഗാം ആക്രമണം; ദില്ലിയിൽ നിർണായക കൂടിക്കാഴ്ചകൾ, പാക് പങ്ക് വിശദീകരിച്ച് ഇന്ത്യ, രാഷ്ട്രപതിയെ കണ്ട് അമിത് ഷാ

ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിദേശകാര്യ മന്ത്രി എസ്‍ ജയശങ്കറിനൊപ്പമാണ് അമിത് ഷാ രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തിയത്. കശ്മീരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് രാഷ്ട്രപതിയോട് വിശദീകരിച്ചു. പഹൽഗാം ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് നിര്‍ണായക കൂടിക്കാഴ്ച.

ഇതിനിടെ, പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന്‍റെ പങ്ക് വിവിധ രാജ്യങ്ങളോട് വിശദീകരിക്കുന്നതിനായി നിര്‍ണായക കൂടിക്കാഴ്ചകള്‍ നടത്തുകയാണ് ഇന്ത്യ. യുഎസ്, യുകെ, റഷ്യ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ അംബാസിഡര്‍മാര്‍ വിദേശകാര്യമന്ത്രാലയത്തില്‍ എത്തി.

ആക്രമണത്തിലെ പാകിസ്ഥാന്‍റെ പങ്ക് വിവിധ രാജ്യങ്ങളിലെ അംബാസിഡര്‍മാരോട് വിശദീകരിക്കുകയാണ് വിദേശകാര്യ മന്ത്രാലയം. അതേസമയം, പഹൽഗാം ആക്രമണത്തെത്തുടർന്ന് സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി നാളെ ശ്രീനഗർ സന്ദർശിക്കും. നാളെ ബൈസരൻ താഴ്വരയിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.

സ്വകാര്യ ബസ് ലോറിയിലിടിച്ച് ഡ്രൈവർ മരിച്ച സംഭവം; അപകടമുണ്ടാക്കിയ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

നടപടികൾ പ്രഖ്യാപിച്ച് പാകിസ്ഥാൻ; ഷിംല അടക്കമുള്ള കരാറുകൾ മരവിപ്പിക്കാനും വാഗ അതിർത്തി അടയ്ക്കാനും തീരുമാനം

By admin