ക്യാമറ കിടിലൻ, ബാറ്ററി ലൈഫാണെങ്കിലോ കിക്കിടിലൻ, മൊബൈൽ പ്രേമികളെ അമ്പരപ്പിക്കാൻ റിയൽമി ജിടി 7എത്തി

റിയൽമി തങ്ങളുടെ പുതിയ സ്മാർട്ട്‌ഫോണായ റിയൽമി ജിടി 7 ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. ഈ ഫോണിൽ 6.78 ഇഞ്ച് OLED ഡിസ്പ്ലേയുണ്ട്. ഈ ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 9400+ 3nm പ്രോസസർ ലഭിക്കുന്നു. 50 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയും 16 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയും ഇതിനുണ്ട്. ഈ ഫോണിന് 7200mAh ബാറ്ററിയാണ് ഉള്ളത്. ഈ ഫോണിന്‍റെ വിശദാംശങ്ങൾ അറിയാം.

സാംസങ് ഗാലക്‌സി എസ്25 എഫ്ഇ ലോഞ്ച് ഉടന്‍? ഏറ്റവും സുപ്രധാന വിവരം ചോര്‍ന്നു

വില

റിയൽമി GT7 12GB+256GB വേരിയന്റിന് 2599 യുവാൻ (ഏകദേശം 30,375 രൂപ), 16GB+256GB വേരിയന്റിന് 2899 യുവാൻ (ഏകദേശം 33,875 രൂപ), 12GB+512GB വേരിയന്റിന് 2999 യുവാൻ (ഏകദേശം 35,045 രൂപ), 16GB+512GB വേരിയന്റിന് 3299 യുവാൻ (ഏകദേശം 38,550 രൂപ), 16GB+1TB വേരിയന്റിന് 3799 യുവാൻ (ഏകദേശം 44,390 രൂപ) എന്നിങ്ങനെയാണ് വില. ഈ സ്മാർട്ട്‌ഫോൺ നീല, വെള്ള, കറുപ്പ് നിറങ്ങളിൽ ലഭ്യമാണ്. ഏപ്രിൽ 29 മുതൽ ചൈനീസ് വിപണിയിൽ ഈ സ്മാർട്ട്‌ഫോണിന്റെ വിൽപ്പന ആരംഭിക്കും.

സ്പെസിഫിക്കേഷനുകൾ

2800×1280 പിക്സൽ റെസല്യൂഷൻ, 144Hz റീഫ്രഷ് റേറ്റ്, 6500 നിറ്റ്‍സ് പീക്ക് ബ്രൈറ്റ്നസ്, 2600Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 100% DCI-P3 കളർ ഗാമട്ട്, 4608Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, ഫുൾ ബ്രൈറ്റ്നസ് ഡിസി ഡിമ്മിംഗ് എന്നിവയുള്ള 6.78 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയാണ്റിയൽമി GT7-ൽ ഉള്ളത് . ഈ ഫോണിന് 3.73GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 9400+ 3nm പ്രൊസസർ, ഇമ്മോർട്ടാലിസ്-G925 ജിപിയു എന്നിവയുണ്ട്.

ബാറ്ററി

100W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 7200mAh ബാറ്ററിയാണ് ഈ ഫോണിന് ലഭിക്കുന്നത്.. ഈ ഫോണിന് 12GB / 16GB LPDDR5X റാമും 256GB / 512GB / 1TB UFS 4.0 സ്റ്റോറേജുമുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 6.0 ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. സ്റ്റീരിയോ സ്പീക്കറുകളും ഉയർന്ന റെസല്യൂഷൻ ഓഡിയോയും ഈ ഫോണിൽ ഉൾപ്പെടുന്നു.

ക്യാമറ

ഈ ഫോണിൽ OIS പിന്തുണയും f/1.8 അപ്പേർച്ചറും ഉള്ള 50-മെഗാപിക്സൽ സോണി IMX896 ക്യാമറയും പിന്നിൽ 8-മെഗാപിക്സൽ 112° അൾട്രാ-വൈഡ് OMNIVISION OV08D10 ക്യാമറയും ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി f/2.4 അപ്പർച്ചറുള്ള 16-മെഗാപിക്സൽ മുൻ ക്യാമറയുണ്ട്. ഈ ഫോണിൽ ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറും ഇൻഫ്രാറെഡ് സെൻസറും ഉണ്ട്.

അളവുകൾ

ഈ ഫോണിന് 162.42 എംഎം നീളവും, 75.97  എംഎം വീതിയും, 8.25 എംഎം  കനവും, 203 ഗ്രാം ഭാരവുമുണ്ട്. പൊടി, വെള്ളം എന്നിവയിൽ നിന്നുള്ള സംരക്ഷണത്തിനായി ഫോണിന് IP68+IP69 റേറ്റിംഗ് ഉണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 7, ബ്ലൂടൂത്ത് 5.4, ക്വാഡ്-ബാൻഡ് ബീഡൗ, ഡ്യുവൽ-ഫ്രീക്വൻസി ജിപിഎസ്, NFC, ഒരു യുഎസ്‍ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin