മുൻ ആർസിബി താരങ്ങളാരെങ്കിലും ഉണ്ടെങ്കിൽ കളി ജയിക്കാമായിരുന്നു, ജയിക്കാനുള്ള കുറുക്കുവഴിയെക്കുറിച്ച് ദ്രാവിഡ്

ബെംഗളൂരു: ഐപിഎല്ലില്‍ ഇത്തവണ മികച്ച നിലയിലാണെങ്കില്‍ റോയൽ ചലഞ്ചേഴ്സ് ബെംഗളൂുവിനെ സംബന്ധിച്ച് ഇത്തവണ ഹോം ഗ്രൗണ്ട് പേടി സ്വപ്നമാണ്. ഈ സീസണില്‍ ഹോം ഗ്രൗണ്ടില്‍ കളിച്ച ഒറ്റ മത്സരത്തില്‍ പോലും ആര്‍സിബി ജയിച്ചിട്ടില്ല. ജയിച്ച അഞ്ച് കളികളും എതിരാളികളുടെ ഗ്രൗണ്ടിലും തോറ്റ മൂന്ന് കളികളും ഹോം ഗ്രൗണ്ടിലമായിരുന്നു. ഇന്ന് രാജസ്ഥാൻ റോയല്‍സിനെ നേരിടാനിറങ്ങുമ്പോഴും ആര്‍സിബി ഭയക്കുന്നത് ഹോം ഗ്രൗണ്ടിലെ തുടർ തോല്‍വികളെയാണ്.മുന്‍ ആര്സിബി താരങ്ങളായ മുഹമ്മദ് സിറാജും യുസ്‌വേന്ദ്ര ചാഹലുമെല്ലാം ചിന്നസ്വാമിയില്‍ ജയിച്ചാണ് മടങ്ങിയത്.

കെ എല്‍ രാഹുലുമെല്ലാം ഇത്തവണ ചിന്നസ്നാമിയില്‍ നിന്ന് ജയിച്ചാണ് മടങ്ങിയത്. വാര്‍ത്താ സമ്മേളനത്തില്‍ ആര്‍സിബിയുടെ ഹോം മത്സരങ്ങളിലെ പ്രകടനങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ മറുപടിയും രസകരമായിരുന്നു. മുന്‍ ആര്‍സിബി താരങ്ങളാരെങ്കിലും ടീമിലുണ്ടായിരുന്നെങ്കില്‍ ഇന്ന് ജയിച്ചു കയറാമായിരുന്നുവെന്ന് ദ്രാവിഡ് തമാശയായി പറഞ്ഞു. ആര്‍സിബിയുടെ ആദ്യ ക്യാപ്റ്റന്‍ കൂടിാണ് രാഹുല്‍ ദ്രാവിഡ്. വാനിന്ദു ഹസരങ്കയും ഷിമ്രോണ്‍ ഹെറ്റ്മെയറുമാണ് രാജസ്ഥാന്‍നിരയിലെ മുന്‍ ആര്‍സിബി താരങ്ങള്‍.

ചെയ്യുന്ന പണിക്ക് അമ്പയർക്കും പൈസ കൊടുക്കുന്നുണ്ട്, ഔട്ട് വിധിക്കും മുമ്പ മടങ്ങിയ ഇഷാന്‍ കിഷനെ പൊരിച്ച് സെവാഗ്

2022വരെ ആര്‍സിബി താരമായിരുന്നു ഹസരങ്ക.ഇരുവരുമിപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് പ്ലേയിംഗ് ഇലവനിലെ സ്ഥിരാംഗങ്ങളാണ്. മറ്റ് എതിരാളികളെപ്പോലെ ഹസരങ്കയും ഹെറ്റ്മെയറും ഇന്ന് ചിന്നസ്വാമിയില്‍ ജയിച്ചു കയറിയാല്‍ രാജസ്ഥാന്‍ റോയല്‍സിന് അത് വലിയ ആശ്വാസമാകും. എട്ട് കളികളില്‍ നാലു പോയന്‍റുമാത്രമുള്ള രാജസ്ഥാന്‍ പോയന്‍റ് പട്ടികയില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ്.എട്ട് കളികളില്‍ അ‍ഞ്ച് ജയുമായി പത്ത് പോയന്‍റുള്ള ആര്‍സിബിയാകട്ടെ ജയിച്ചാല്‍ ആദ്യ മൂന്നിലെത്താമെന്ന പ്രതീക്ഷയിലാണ് ഹോം ഗ്രൗണ്ടിലിറങ്ങുന്നത്.

പാക് സ്പിന്നര്‍ കൈമടക്കി പന്തെറിയുന്നുവെന്ന് കിവീസ് താരം, പാകിസ്ഥാൻ സൂപ്പർ ലീഗിൽ കളിക്കിടെ നാടകീയ രംഗങ്ങൾ

ആർസിബിയെ നേരിടാനിറങ്ങുമ്പോൾ നായകൻ സഞ്ജു സാംസണിന്‍റെ അസാന്നിധ്യമാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്രധാന തലവേദന. പരിക്കുമൂലം ടീമിനൊപ്പം ബെംഗളരുവിലെത്താതിരുന്ന സഞ്ജുവിന്‍റെ സാന്നിധ്യം ഇന്ന് ഡഗ് ഔട്ടിലുമുണ്ടാവില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരാ മത്സരത്തില്‍ ബാറ്റിംഗിനിടെ വാരിയെല്ലിന് പരിക്കേറ്റ് കയറിയ സഞ്ജു പിന്നീട് ക്രീസിലിറങ്ങിയിട്ടില്ല. തുടര്‍ച്ചായി നാലു മത്സരങ്ങളില്‍ തോറ്റാണ് രാജസ്ഥാന്‍ ഇന്ന് ബെംഗളൂരവിനെതിരെ പോരിനിറങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

By admin