അടുക്കളയിൽ എക്സ്ഹോസ്റ്റ് ഫാനിന്റെ ആവശ്യമുണ്ടോ? നിങ്ങൾ ഇതറിഞ്ഞിരിക്കണം 

വീട്ടിൽ വായുമലിനീകരണം ഉണ്ടാകുന്ന ഒരേയൊരു സ്ഥലമാണ് അടുക്കള. ഭക്ഷണങ്ങൾ പാകം ചെയ്യുമ്പോഴുണ്ടാകുന്ന നീരാവിയും പുകയും അടുക്കള മുഴുവനും നിറയും. ഇത് പതിയെ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു. എന്നാൽ പലരും ഇത് ഗൗരവമായി എടുക്കാറില്ല എന്നതാണ് മറ്റൊരു സത്യാവസ്ഥ. ഇനി ഇത് മൂലം അസുഖങ്ങൾ വന്നാലും അടുക്കളയിലെ വായുമലിനീകരണത്തെ കുറിച്ച് ആരും ചിന്തിക്കുക പോലുമില്ല. അടുക്കളയിൽ പുകയും ഈർപ്പവും തങ്ങി നിന്നാൽ ഉണ്ടാകുന്ന പ്രശ്‍നങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമായ കാര്യമാണ്. 

അടുക്കളയിൽ ഉണ്ടാകുന്ന വായുമലിനീകരണത്തെ തടയാൻ വേണ്ടിയാണ് എക്സ്ഹോസ്റ്റ് ഫാൻ സ്ഥാപിക്കുന്നത്. പാചകം ചെയ്യുമ്പോൾ ഉണ്ടാകുന്ന ചൂട്, പുക, ദുർഗന്ധങ്ങൾ എന്നിവയെ നീക്കം ചെയ്യാൻ എക്സ്ഹോസ്റ്റ് ഫാനിന് സാധിക്കും. വായുഗുണ നിലവാരത്തെ മെച്ചപ്പെടുത്താനും അടുക്കളയിൽ ശരിയായ രീതിയിൽ വെന്റിലേഷൻ ലഭിക്കാനുമാണ് എക്സ്ഹോസ്റ്റ് ഫാൻ ഉപയോഗിക്കുന്നത്. എന്നാൽ പലർക്കും ഇത് ഉപയോഗിക്കാൻ മടിയാണ്. എക്സ്ഹോസ്റ്റ് ഫാൻ അടുക്കളയിൽ സ്ഥാപിക്കാത്തവരെക്കാളും, ഉണ്ടായിട്ടും അത് ഉപയോഗിക്കാത്തവരാണ് അധികവും. അടുക്കളയിൽ എക്സ്ഹോസ്റ്റ് ഫാനിന്റെ ആവശ്യകത ഇവയാണ്. 

1. അടുക്കളയിലെ വായുമലിനീകരണം പുറംതള്ളാൻ എക്സ്ഹോസ്റ്റ് ഫാൻ അത്യാവശ്യമാണ്. ഇല്ലെങ്കിൽ പുകയും ഈർപ്പവും തങ്ങി നിന്ന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും അടുക്കള കാലക്രമേണ നശിക്കുകയും ചെയ്യുന്നു. 

2. പാചകം ചെയ്യുന്ന സമയത്ത് അടുക്കളയിൽ ഉണ്ടാകുന്ന പുക, നീരാവി, ദുർഗന്ധം എന്നിവയെ എക്സ്ഹോസ്റ്റ് ഫാൻ ഫിൽറ്റർ ചെയ്യുന്നു. 

3. എന്തെങ്കിലും പൊരിക്കുകയോ വറുക്കുകയോ ചെയ്താൽ അടുക്കള പുകയാൽ ചുറ്റപ്പെടാറുണ്ട്. ഇതിനെ നിങ്ങൾ നിസ്സാരമായി കാണരുത്. കാരണം കൂടുതൽ പുക ഉണ്ടാകുമ്പോൾ അത് നമ്മൾ ശ്വസിക്കേണ്ടതായി വരും. ഇത് നമ്മുടെ ശ്വാസകോശത്തിന് ദോഷമാണ്. ഇത് ഒഴിവാക്കാൻ 
അടുക്കളയിൽ എക്സ്ഹോസ്റ്റ് ഫാൻ സ്ഥാപിക്കുന്നത് നല്ലതാണ്. 

4. പാചകം ചെയ്യുമ്പോൾ അടുക്കളയിലെ വാതിലുകളും ജനാലകളും തുറന്നിടുന്നത് നല്ലതാണ്. ഇത് അകത്തുള്ള വായുവിനെ പുറത്തേക്ക് പോകാൻ സഹായിക്കും. എന്നാൽ അടുക്കളയിൽ ഉണ്ടാകാൻ സാധ്യതയുള്ള മലിന വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കില്ല. 

5. ഗ്യാസ് സ്റ്റൗവിൽ നിന്നുമാണ് വായുവിനെ മലിനീകരിക്കും വിധത്തിലുള്ള വാതകങ്ങൾ ഉണ്ടാകുന്നത്. ഇത് ഒഴിവാക്കാൻ ഗ്യാസ് സ്റ്റൗവുകൾക്ക് പകരം ഇലക്ട്രിക്ക് സ്റ്റൗവുകൾ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. 

6. അടുക്കളയിലെ ഉപയോഗിക്കാൻ സാധിക്കുന്ന പലതരം ഫാനുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഫ്രീ സ്റ്റാൻഡിങ് വാൾ കനോപ്പി ഫാൻ, ഫിക്സഡ് മോഡൽ, അണ്ടർമൗണ്ട് മോഡൽ തുടങ്ങി വ്യത്യസ്തമായ ആവശ്യങ്ങൾക്കുള്ള ഫാനുകൾ ഇന്ന് ലഭിക്കും. 

7. ഉപകരണങ്ങൾ വാങ്ങുമ്പോൾ അവ ശരിയായ രീതിയിൽ ഉപയോഗിക്കുവാനും കൃത്യമായ ഇടവേളകളിൽ അറ്റകുറ്റ പണികൾ ചെയ്യാനും മറക്കരുത്. 

പുനരുപയോഗിക്കുന്ന കുപ്പിയിൽ നിന്നും ദുർഗന്ധം വരുന്നുണ്ടോ? എങ്കിൽ ഇത്രയും ചെയ്താൽ മതി

By admin