ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ, കണ്ണുമടച്ച് വാങ്ങാം ടാറ്റയുടെ ഈ ഉരുക്ക് കാർ!

ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ ടാറ്റ നെക്‌സോൺ ഇവിക്ക് വൻ നേട്ടം.  ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ ടാറ്റ നെക്‌സോൺ ഇവി 45 പതിപ്പിന്  5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചു. മുതിർന്ന യാത്രക്കാരുടെ സുരക്ഷയ്ക്കായി ഈ കാർ 32 ൽ 29.86 പോയിന്റുകൾ നേടി. അതേസമയം, ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ 16 ൽ 14.26 പോയിന്റുകൾ ലഭിച്ചു. സൈഡ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ 16 ൽ 15.60 പോയിന്റുകൾ ലഭിച്ചു. കുട്ടികളുടെ സംരക്ഷണ പരിശോധനയിൽ 49 പോയിന്റിൽ 44.95 പോയിന്റുകൾ നേടി. ഡൈനാമിക് സ്‌കോറിൽ 24 ൽ 23.95 പോയിന്റും, ചൈൽഡ് റെസ്ട്രെയിൻറ്റ് സിസ്റ്റം (CRS) ഇൻസ്റ്റലേഷൻ സ്‌കോറിൽ 12 ൽ 12 പോയിന്റും, വെഹിക്കിൾ ഇവാലുവേഷൻ സ്‌കോറിൽ 13 ൽ 9 പോയിന്റും ടാറ്റ നെക്സോൺ ഇവി 45ന് ലഭിച്ചു.

പുതിയ ടാറ്റ നെക്‌സോൺ ഇവിയുടെ ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റ് ഡ്രൈവറുടെ തല, കഴുത്ത്, പെൽവിസ്, തുടകൾ, കാലുകൾ എന്നിവയ്ക്ക് നല്ല സംരക്ഷണം നൽകി. അതേസമയം, ഡ്രൈവറുടെ നെഞ്ചിനും ടിബിയയ്ക്കും ‘പര്യാപ്തമായ’ റേറ്റിംഗ് ലഭിച്ചു. മുമ്പിലെ സഹയാത്രികന്റെ തല, കഴുത്ത്, നെഞ്ച്, പെൽവിസ്, തുടകൾ, ഇടത് ടിബിയ എന്നിവയ്ക്ക് മികച്ച സംരക്ഷണം ലഭിച്ചു. സൈഡ് പോൾ ഇംപാക്ട് ടെസ്റ്റിൽ, ഡ്രൈവറുടെ എല്ലാ ഭാഗങ്ങൾക്കും നല്ല സംരക്ഷണം ലഭിച്ചു. സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റ് നെഞ്ച് ഭാഗത്തിന് മതിയായ സംരക്ഷണം നൽകി. ശരീരത്തിന്റെ ബാക്കി ഭാഗത്തിന് നല്ല സുരക്ഷാ റേറ്റിംഗ് ലഭിച്ചു.

ചൈൽഡ് റെസ്ട്രെയിൻറ്റ് സിസ്റ്റം ഉപയോഗിച്ചുള്ള ഡൈനാമിക് ടെസ്റ്റിൽ പുതിയ നെക്സോൺ ഇവി 24 ൽ 23.95 പോയിന്റുകൾ നേടി. 18 മാസം പ്രായമുള്ള കുട്ടിയുടെയും 3 വയസ്സുള്ള കുട്ടിയുടെയും ഡമ്മികളുടെ സൈഡ് പ്രൊട്ടക്ഷന് ഡൈനാമിക് സ്കോർ 4 ൽ 4 ആയിരുന്നു. 18 മാസം പ്രായമുള്ള കുട്ടിയുടെ ഫ്രണ്ട് പ്രൊട്ടക്ഷൻ 8 ൽ 7.95 പോയിന്റുകൾ നേടി, അതേസമയം 3 വയസുള്ള കുട്ടിയുടെ ഡമ്മി അതിന്റെ പരിശോധനയിൽ മുഴുവൻ പോയിന്റുകളും നേടി.

ടാറ്റ നെക്‌സോൺ ഇലക്ട്രിക് എസ്‌യുവിയിൽ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), 360-ഡിഗ്രി ക്യാമറ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജ്, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) തുടങ്ങിയ മികച്ച സുരക്ഷാ സവിശേഷതകൾ ഉൾപ്പെടുന്നു. 30 kWh ഉം 45 kWh ഉം ശേഷിയുള്ള രണ്ട് ബാറ്ററി പായ്ക്കുകളുമായാണ് ഇത് വാഗ്‍ദാനം ചെയ്യുന്നത്. ഇത് അടുത്തിടെ 45 kWh ബാറ്ററി പായ്ക്ക് ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. 145 PS പവറും 215 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് ഇതിലുള്ളത്. പൂർണ്ണമായി ചാർജ് ചെയ്താൽ 489 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ബാറ്ററിക്ക് കഴിയും.

By admin