അമ്പമ്പോ.! ഒറ്റവർഷം സ്റ്റീൽബേർഡ് വിറ്റത് ഇത്രയും ലക്ഷം ഹെൽമെറ്റുകൾ, വരുമാനത്തിൽ വൻ വർദ്ധനവ്

ഹെൽമെറ്റ് നിർമ്മാതാക്കളായ സ്റ്റീൽബേർഡ് ഹൈടെക് ഇന്ത്യ ലിമിറ്റഡിന് വൻ വിൽപ്പന നേട്ടം. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെയുള്ള 12 മാസത്തിനുള്ളിൽ കമ്പനി 87 ലക്ഷം ഹെൽമെറ്റുകൾ വിറ്റതായിട്ടാണ് റിപ്പോർട്ടുകൾ. ഈ കാലയളവിൽ, കമ്പനി 787 കോടി രൂപയുടെ വരുമാനം നേടി. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 10.07 ശതമാനം കൂടുതലാണ്. 2025-26 സാമ്പത്തിക വർഷത്തിൽ ഒരു കോടി ഹെൽമെറ്റുകൾ വിൽക്കാനും 900 കോടി രൂപയുടെ വിറ്റുവരവ് നേടാനുമാണ് കമ്പനി ഇപ്പോൾ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ഒരു വർഷത്തെ സ്റ്റീൽബേർഡ് ഹൈടെക് ഇന്ത്യ ലിമിറ്റഡിന്റെ വിൽപ്പന കണക്കുകൾ പരിശോധിക്കുമ്പോൾ 2024-25 സാമ്പത്തിക വർഷത്തിൽ, കമ്പനി മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും 87 ലക്ഷം ഹെൽമെറ്റുകൾ വിറ്റഴിച്ച് റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്തു. ഒരു വർഷം മുമ്പ് കമ്പനി 80 ലക്ഷം ഹെൽമെറ്റുകൾ വിറ്റിരുന്നു. ഈ വർഷം കമ്പനിയുടെ വരുമാനം 787 കോടി രൂപയായി. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 10 ശതമാനം കൂടുതലാണ്. ഈ സാമ്പത്തിക വർഷത്തിൽ ഒരു കോടി ഹെൽമെറ്റുകൾ വിൽക്കുക എന്നതാണ് സ്റ്റീൽബേർഡ് ഇപ്പോൾ ലക്ഷ്യമിടുന്നത്.

നൂതനാശയങ്ങൾ, ശക്തമായ ഉൽപ്പാദന നിര, രാജ്യത്തുടനീളമുള്ള റീട്ടെയിൽ ശൃംഖല എന്നിവയുടെ വികാസമാണ് ഈ വിജയത്തിന് കാരണമെന്ന് സ്റ്റീൽബേർഡ് പറയുന്നു. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി കമ്പനി തുടർച്ചയായി പ്രവർത്തിക്കുന്നു. ഹിമാചൽ പ്രദേശിലെ ബഡ്ഡിയിൽ സ്ഥിതി ചെയ്യുന്ന കമ്പനിയുടെ ഫാക്ടറി ആധുനിക യന്ത്രങ്ങൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. ഒരു റോബോട്ടിക് വിസർ സിസ്റ്റവും ഒരു ഓട്ടോമേറ്റഡ് പെയിന്റ് ഷോപ്പും ഉണ്ട്. ഇതോടെ, ഹെൽമെറ്റ് നിർമ്മാണ ശേഷി പ്രതിദിനം 50,000 ഹെൽമെറ്റുകളായി ഉയർന്നു. തമിഴ്‌നാട്ടിലെ ഹൊസൂരിൽ പുതിയ പ്ലാന്റ് തുറക്കാൻ ഒരുങ്ങുകയാണ് കമ്പനി. ദക്ഷിണേന്ത്യയിലെ ഹെൽമെറ്റുകളുടെ ആവശ്യം നിറവേറ്റാൻ ഇത് സഹായിക്കും.

2024-25 സാമ്പത്തിക വർഷത്തിൽ സ്റ്റീൽബേർഡ് നിരവധി പുതിയ ഹെൽമെറ്റുകൾ പുറത്തിറക്കിയിരുന്നു. ബ്ലൂടൂത്ത്, മികച്ച വെന്റിലേഷൻ, ഭാരം കുറഞ്ഞ മെറ്റീരിയൽ എന്നിവയാണ് ഈ ഹെൽമെറ്റുകളിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ ഹെൽമെറ്റുകൾ സുരക്ഷിതവും സുഖകരവുമാണ്. കയ്യുറകൾ, കണ്ണടകൾ, മഴ ഉപകരണങ്ങൾ തുടങ്ങിയ റൈഡിംഗ് ആക്‌സസറികളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 

By admin