ചെന്നൈ: സംവിധായകൻ ലോകേഷ് കനകരാജ് എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഒരു ഇടവേള എടുക്കുന്നതായി പ്രഖ്യാപിച്ചു. രജനീകാന്ത് നായകനാകുന്ന ‘കൂലി’ എന്ന ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളിലാണ് ലോകേഷ് ഇപ്പോള്‍. രജനികാന്ത് ചിത്രത്തിന്റെ പ്രമോഷൻ ആരംഭിക്കുന്നത് വരെ താൻ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനിൽക്കുകയാണെന്ന് വെളിപ്പെടുത്തി.
ലോകേഷ് സോഷ്യൽ മീഡിയയിൽ പ്രഖ്യാപനം പങ്കുവെച്ചുകൊണ്ട് എഴുതി, “സുഹൃത്തുക്കളെ, കൂലിയുടെ പ്രമോഷനുകൾ വരെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഞാൻ ഒരു ചെറിയ ഇടവേള എടുക്കുന്നു ” സിനിമയുടെ ടീമിൽ നിന്നുള്ള അപ്‌ഡേറ്റുകൾക്കായി ആകാംക്ഷയോടെ കാത്തിരുന്ന നിരവധി ആരാധകരെ ഈ പ്രഖ്യാപനം അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
നേരത്തെയും സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ സമയത്ത് സോഷ്യല്‍ മീഡിയയില്‍ നിന്നും ലോകേഷ് ഇടവേളയെടുക്കാറുണ്ട്. അതേസമയം കൂലിയുടെ നിര്‍മ്മാതാക്കളായ സൺ പിക്‌ചേഴ്‌സ് മാർച്ച് 17 ന് ചിത്രത്തിന്‍റെ ചിത്രീകരണം അവസാനിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഒപ്പം ചിത്രത്തിന്‍റെ സെറ്റുകളിൽ നിന്നുള്ള ബിടിഎസ് വീഡിയോയും ഇവര്‍ പങ്കുവച്ചിരുന്നു.
സൂപ്പര്‍താരം രജനികാന്തിന് പുറമേ നാഗാർജുന, ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ, മോനിഷ ബ്ലെസി എന്നിവരുൾപ്പെടെയുള്ള വന്‍ താരനിരയാണ് ‘കൂലി’യിൽ അഭിനയിക്കുന്നത്. ബോളിവുഡ് താരം ആമിർ ഖാൻ ചിത്രത്തില്‍ അതിഥി വേഷത്തിൽ എത്തും എന്നും വിവരമുണ്ട്. നടി പൂജ ഹെഗ്‌ഡെ ഒരു പ്രത്യേക ഗാനരംഗത്തിൽ എത്തുമെന്ന് നേരത്തെ നിര്‍മ്മാതാക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയിരിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരനും എഡിറ്റർ ഫിലോമിൻ രാജുമാണ്. ലിയോ എന്ന ചിത്രത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമാണ് കൂലി. എന്നാല്‍ ലോകേഷിന്‍റെ സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമായിരിക്കില്ല കൂലിയെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട ഒരു അധോലോക കഥയാണ് കൂലിയില്‍ പറയുന്നത് എന്നാണ് സൂചന. ചിത്രത്തിനായി വന്‍ ആക്ഷന്‍ സീക്വന്‍സുകള്‍ ഹൈദരാബാദില്‍ അടക്കം ചിത്രീകരിച്ചിരുന്നു.
കൂലിക്ക് ശേഷം കൈതി 2 ആയിരിക്കും ലോകേഷ് എടുക്കുന്ന ചിത്രം എന്നാണ് സൂചന. അടുത്തിടെ ഇതിന്‍റെ സൂചന നല്‍കി കാര്‍ത്തിയും ലോകേഷും തമ്മില്‍ കൂടികാഴ്ച നടത്തിയിരുന്നു. കൈതി നിര്‍മ്മാതാവ് എസ്ആര്‍ പ്രഭുവും ഒപ്പം ഉണ്ടായിരുന്നു. കൈതി 2 വിന് സംഗീതം നല്‍കാന്‍ ലോകേഷ് വീണ്ടും സാം സിഎസുമായി കൈകോര്‍ക്കും എന്നാണ് റിപ്പോര്‍ട്ട്.
രജനികാന്തിന്റെ കൂലിയില്‍ മറ്റൊരു വമ്പൻ താരവും, പുത്തൻ അപ്‍ഡേറ്റ്