‘ഉദ്‍ഘാടനങ്ങള്‍ക്ക് വന്‍ തുക’? കമന്‍റുകള്‍ക്ക് മറുപടിയുമായി പ്രേക്ഷകരുടെ ‘അപ്പു’

കുടുംബ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സാന്ത്വനം. ഈ പരമ്പരയിലൂടെ ഏറെ ജനസ്വീകാര്യത നേടിയവരിൽ പ്രധാനിയാണ് സിനിമാ-സീരിയൽ താരം രക്ഷ രാജ്. സാന്ത്വനത്തിൽ അപ്പു എന്ന കഥപാത്രത്തെ അവതരിപ്പിച്ചിരുന്ന രക്ഷ ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജാനകിയുടെയും അഭിയുടെയും വീട് എന്ന പരമ്പരയിലെ നായിക കൂടിയാണ്.

സീരിയലുകൾ കൂടാതെ ഉദ്ഘാടന വേദികളിലും സജീവമാണ് രക്ഷ. ഉദ്ഘാടനങ്ങള്‍ക്ക് വലിയ തുകയാണ് രക്ഷ പ്രതിഫലമായി വാങ്ങുന്നത് എന്ന തരത്തില്‍ അടുത്തിടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ വിമർശനത്തോട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോള്‍. മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രക്ഷ രാജ്.

എല്ലാവരും ഉദ്ഘാടനങ്ങള്‍ക്ക് വാങ്ങിക്കുന്ന തുക മാത്രമെ താനും ഈടാക്കാറുള്ളൂ എന്നും ആദ്യം ഇതുപോലുള്ള കമന്റുകൾ വേദനിപ്പിച്ചിരുന്നു എന്നും രക്ഷ പറഞ്ഞു. എന്നാലിപ്പോൾ അത്തരം വിമര്‍ശനങ്ങള്‍ തന്നെ ബാധിക്കാറില്ല എന്നും രക്ഷ വ്യക്തമാക്കി. സീരിയലിലെ ഹണി റോസാണ് താന്‍ എന്ന തരത്തിലുള്ള കമന്റുകളോടും രക്ഷ പ്രതികരിച്ചു. ”കുറേ പേർ ഉദ്ഘാടനങ്ങൾക്ക് പോകുന്നുണ്ട്. പലരും അതൊന്നും കാണാത്തതു കൊണ്ടായിരിക്കും. എന്തായാലും ഹണി റോസ് ചെയ്യുന്ന അത്രയുമൊന്നും ഞാൻ ചെയ്യുന്നില്ല”, രക്ഷ പറഞ്ഞു.

2008 ല്‍ ലോലിപോപ്പ് എന്ന സിനിമയിലൂടെയാണ് രക്ഷ രാജ് അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം മലയാളത്തിലും തമിഴിലുമായി ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2020 ല്‍ സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്ത നമുക്ക് പാര്‍ക്കുവാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന സീരിയലിലൂടെയായിരുന്നു മിനിസ്ക്രീനിലേക്കുള്ള വരവ്. സ്വാന്ത്വനത്തിലെ അപ്പു എന്ന കഥാപാത്രമാണ് രക്ഷയുടെ കരിയറിൽ വഴിത്തിരിവായത്.

ALSO READ : ‘നിന്നോടൊപ്പമുള്ള ഓരോ നിമിഷവും ഞാൻ കൂൾ’; വിവാഹ വാർഷിക ദിനത്തിൽ ഭർത്താവിനെക്കുറിച്ച് മീര വാസുദേവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin