റിഷഭ് പന്തിന്റെ ‘പണി’ പാളുമോ?

സീറ്റ് എഡ്‍ജ് ത്രില്ലര്‍ കാണുന്നപോലെ ആസ്വദിക്കാൻ പറ്റുന്ന ബാറ്റിംഗ്. അടുത്ത നിമിഷം അയാളുടെ ബാറ്റില്‍ നിന്ന് എന്ത് സംഭവിക്കുമെന്നത് അണ്‍പ്രെഡിക്‌റ്റബിളാണ്. ക്രീസില്‍ ഒറ്റക്കാലില്‍ 360 ഡിഗ്രിയില്‍ തിരിഞ്ഞൊരു പുള്‍ ഷോട്ട്, അല്ലെങ്കില്‍ യോര്‍ക്കര്‍ സ്കൂപ്പ് ചെയ്ത് ഗ്യാലറിയില്‍…ഇന്നൊവേറ്റീവ് ഷോട്ടുകളുടെ കലവറയാണ് റിഷഭ് പന്ത്. എന്നാല്‍, 27 കോടി രൂപയുടെ പകിട്ടില്‍, തന്റെ ഗെയിമിന്റെ തിളക്കം നഷ്ടമായ പന്തിനെയാണ് ഐപിഎല്ലിന്റെ 18-ാം സീസണില്‍ ദൃശ്യമാകുന്നത്. ഇനി പന്തിനെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ എന്തെല്ലാം?

By admin