എന്തോന്നിത്! പൂമാലകൾ പോരാഞ്ഞ് പഴങ്ങളും; വിവാഹരാത്രിയിൽ മുറിയൊരുക്കിയത് കണ്ട് ചിരിയടങ്ങാതെ നെറ്റിസൺസ്

ഇന്ത്യയിൽ വിവാഹം എന്നാൽ ഒരു വലിയ ആഘോഷമാണ്. അതിനുവേണ്ടി എത്ര രൂപ വേണമെങ്കിലും മുടക്കാൻ തയ്യാറാകുന്നവരുണ്ട്. അതുപോലെ തന്നെ എത്രത്തോളം വൈറൈറ്റി ആകാമോ അത്രത്തോളം വെറൈറ്റി ആക്കാനും ആളുകൾ ശ്രദ്ധിക്കാറുണ്ട്. അതിനി വിവാഹദിവസം മാത്രമാകണം എന്നില്ല. ദിവസങ്ങളോളം പലതരം ചടങ്ങുകളും ആഘോഷങ്ങളും സംഘടിപ്പിക്കുന്നവരും ഉണ്ട്. 

അത്തരത്തിലുള്ള വിവാഹത്തിന്റെ അനേകം വീഡിയോകളും ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്നത്. ഈ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത് shaima_says എന്ന യൂസറാണ്. ഈ വീഡിയോയിൽ കാണുന്നത് എങ്ങനെയാണ് വിവാഹരാത്രിയിൽ വധുവിന്റെയും വരന്റെയും മുറി ഒരുക്കിയിരിക്കുന്നത് എന്നാണ്. 

വരന്റെ സഹോദരന്റെ ഭാര്യയാണ് ഈ മുറി വധൂവരന്മാർക്കായി ഒരുക്കിയിരിക്കുന്നത് എന്നാണ് മനസിലാവുന്നത്. ആ മുറിയിൽ ഒരുക്കിയിരിക്കുന്ന കട്ടിലിൽ തന്നെ നിറയെ പൂക്കളുണ്ട്. ഇതൊന്നും പോരാതെ അതിന്റെ മുകളിലും പൂമാലകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നത് കാണാം. എന്നാൽ, ഇതൊന്നുമല്ല ആളുകളെ അമ്പരപ്പിക്കുന്നത്. അതിനൊപ്പം വച്ചിരിക്കുന്ന പഴങ്ങളാണ്. 

മുന്തിരിക്കുലകളും ആപ്പിളുകളും അടക്കം മുകളിൽ അലങ്കാരങ്ങളുടെ ഭാ​ഗമായി വച്ചിരിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. എന്തായാലും രസകരമായ ഈ വീഡിയോ ആളുകളെ ചിരിപ്പിച്ചിട്ടുണ്ട്. നിരവധിപ്പേരാണ് രസകരമായ കമന്റുകളുമായി എത്തിയതും. 

 
 
 

 
 
 
 
 

 
 

 
 
 

 
 

A post shared by shaima says (@shaima_says)

വിവാഹദിനങ്ങളിൽ നിന്നുള്ള ഇതുപോലുള്ള അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. കഴിഞ്ഞ ദിവസം ഇതുപോലെ വരന് കൂട്ടുകാരെല്ലാം ചേർന്ന് ഒരു നീല ഡ്രം സമ്മാനിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. 

മീററ്റ് കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ നീല ഡ്രം ആളുകൾ ഓർക്കുന്നത് എന്നതിനാൽ തന്നെ ആ വീഡിയോ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിൽ വരൻ ആദ്യം ഷോക്കായി നിൽക്കുന്നതും വധു ചിരിക്കുന്നതും കാണാമായിരുന്നു. 

മുറിക്ക് അടിപൊളി മേക്കോവർ, കട്ടയ്ക്ക് കൂടെനിന്നത് എഐ; ഒരേ സമയം പേടിയും നന്ദിയുമെന്ന് യുവതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin