നിങ്ങൾ വളർത്ത് മൃഗങ്ങളോടൊപ്പം ഉറങ്ങാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം

വീട്ടിൽ മൃഗങ്ങളെ വളർത്തുന്നത് പലർക്കും ഇഷ്ടമുള്ള കാര്യമാണ്. നായ, പൂച്ച, തത്ത, പ്രാവ് തുടങ്ങിയ പലതരം മൃഗങ്ങളെയും വീട്ടിൽ വളർത്താൻ കഴിയും. മൃഗങ്ങൾ, പ്രത്യേകിച്ചും നായയും പൂച്ചയുമെല്ലാം മനുഷ്യരുമായി കൂടുതൽ ഇണങ്ങി ചേരുന്നവയാണ്. പലരും സ്വന്തം കുട്ടികളെ നോക്കുന്നത് പോലെയാണ് വളർത്ത് മൃഗങ്ങളെ പരിപാലിക്കുന്നത്. അതിനാൽ തന്നെ വീട്ടിലെ ഒരംഗമായി തന്നെ വളർത്ത് മൃഗങ്ങളും മാറുന്നു. എവിടേയ്ക്ക് പോയാലും വളർത്ത് മൃഗങ്ങളെ കൂടെ കൊണ്ട് പോകുന്നവരുണ്ട്. രാത്രിയിൽ ചിലർ മൃഗങ്ങളെ കൂടെ കിടത്താറുമുണ്ട്. എന്നാൽ കിടക്കയിൽ വളർത്ത് മൃഗങ്ങളെ കിടത്തുന്നത് നല്ലതാണോ? നിങ്ങൾ എപ്പോഴെങ്കിലും ഇതേ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇക്കാര്യങ്ങൾ നിങ്ങൾക്കുള്ളതാണ്. 

അടുപ്പം കൂടുന്നൂ

വളർത്ത് മൃഗങ്ങൾക്കൊപ്പം ഉറങ്ങുന്നത് കൂടുതൽ സന്തോഷവും സമാധാനവും പ്രധാനം ചെയ്യുന്നു. നായ, പൂച്ച എന്നീ മൃഗങ്ങളെ അടുത്ത് കിടത്തുന്നത് നിങ്ങൾക്ക് ശാന്തമായ ഉറക്കം ലഭിക്കാൻ സഹായിക്കുന്നു. വളർത്ത് മൃഗങ്ങൾക്കൊപ്പം കിടക്കുന്നത് നിങ്ങളുടെ ഓക്സിടോക്സിന് (ലവ് ഹോർമോൺ) അളവ് വർധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇത് മൃഗങ്ങൾക്ക് നിങ്ങളോടുള്ള അടുപ്പവും സ്നേഹവും വിശ്വാസവും കൂട്ടുന്നു.

ആരോഗ്യവും വൃത്തിയും 

വളർത്ത് മൃഗങ്ങളെ കിടക്കയിൽ കിടത്തുമ്പോൾ ആരോഗ്യത്തെകുറിച്ചും വൃത്തിയെക്കുറിച്ചും മനസിലാക്കേണ്ടതുണ്ട്. മൃഗങ്ങളിൽ നിന്നും മണ്ണ്, അണുക്കൾ അഴുക്കുമെല്ലാം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. പുറത്ത് പോകുന്ന മൃഗങ്ങൾ ആണെങ്കിൽ പ്രത്യേകിച്ചും ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വീടിനുള്ളിൽ വളർത്തുമ്പോൾ പോലും രോമങ്ങൾ കൊഴിയാറുണ്ട്. ഇത് നിങ്ങൾക്ക് അലർജി ഉണ്ടാവാനും ശ്വാസം മുട്ടൽ പോലുള്ള രോഗങ്ങൾക്കും കാരണമാകുന്നു. 

വളർത്ത്മൃഗങ്ങളെ സ്വാധീനിക്കുന്നു  

നിങ്ങളുടെ ഒപ്പം കിടത്തുമ്പോൾ അത് മൃഗങ്ങളിൽ എത്രത്തോളം മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ചില മൃഗങ്ങൾക്ക് അവരുടെ ഉടമസ്ഥരോട് വിശ്വാസം കൂടുകയും സ്നേഹം വർധിക്കുകയും ചെയ്യാറുണ്ട്. എന്നാൽ മറ്റ് ചില മൃഗങ്ങൾക്ക് ഇത് അങ്ങനെയല്ല. പ്രത്യേകിച്ചും നായകൾക്ക്. അവർക്ക് ഇതൊരു അടിച്ചമർത്തലായി തോന്നിയേക്കാം. ഇങ്ങനെ ഉണ്ടാകുമ്പോൾ അവ താല്പര്യക്കുറവ് പ്രകടിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ പൂച്ചകൾ തികച്ചും സ്വാതന്ത്ര്യത്തോടെ നടക്കാൻ ഇഷ്ടപ്പെടുന്നവയാണ്. അതിനാൽ തന്നെ പൂച്ചകളെ അടുത്ത് കിടത്തിയാലും അവരുടെ സ്വഭാവത്തിൽ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും സംഭവിക്കില്ല. 

ഉറക്കത്തിന് നല്ലതോ?

മാനസികമായും ശാരീരികമായും ആരോഗ്യകരമായി ഇരിക്കണമെങ്കിൽ രാത്രിയിൽ നന്നായി ഉറങ്ങേണ്ടത് പ്രധാനമാണ്. മൃഗങ്ങളെ അടുത്ത് കിടത്തുമ്പോൾ നിങ്ങൾക്ക് ശരിയായ രീതിയിൽ ഉറങ്ങാൻ കഴിയണമെന്നില്ല. കാരണം ഇവ മനുഷ്യരെ പോലെയല്ല. ഉറങ്ങുമ്പോൾ കിടക്കയിൽ സ്ഥാനം മാറുകയും ചിലപ്പോൾ ഉറക്കത്തിൽ നിന്നും പെട്ടെന്ന് എഴുനേൽക്കുകയുമൊക്കെ ചെയ്യാറുണ്ട്. ഇത് നിങ്ങളുടെ ശരിയായ ഉറക്കത്തിന് തടസ്സമാകുന്നു. ഇത്തരം സാഹചര്യങ്ങളിൽ അവയ്ക്ക് ഉറങ്ങാൻ കിടക്കയിൽ തന്നെ പ്രത്യേകം സ്ഥലമൊരുക്കുന്നത് നല്ലതായിരിക്കും. 

ഫിഷ് ടാങ്കിൽ ആൽഗകൾ വളരുന്നുണ്ടോ? എങ്കിൽ ഇതാണ് കാരണം

By admin