ക്ലിക്കാകാതെ പന്ത്! മോശം ഫോമിന് പിന്നിലെ അഞ്ച് കാരണങ്ങള്‍

ക്ലിക്കാകാതെ പന്ത്! മോശം ഫോമിന് പിന്നിലെ അഞ്ച് കാരണങ്ങള്‍

ഐപിഎല്‍ 2025 സീസണ്‍ പാതി പിന്നിടുമ്പോള്‍ ലക്നൗ സൂപ്പർ ജയന്റ്സ് നായകനും സൂപ്പർ താരവുമായ റിഷഭ് പന്ത് മോശം ഫോമില്‍ തുടരുകയാണ്. നേടിയ ഒരു അര്‍ദ്ധ സെഞ്ച്വറി മാറ്റി നിർത്തിയാല്‍ സീസണില്‍ ഓർത്തുവെക്കാനൊന്നും ബാറ്റുകൊണ്ട് പന്തിനില്ല.

ക്ലിക്കാകാതെ പന്ത്! മോശം ഫോമിന് പിന്നിലെ അഞ്ച് കാരണങ്ങള്‍

ഐപിഎല്‍ 18-ാം സീസണിലെ ഏറ്റവും മൂല്യമുള്ള താരമാണെങ്കിലും അത് കളത്തില്‍ തെളിയിക്കാൻ റിഷഭ് പന്തിനായിട്ടില്ല. എട്ട് മത്സരങ്ങളില്‍ നിന്ന് നേടിയത് 106 റണ്‍സ് മാത്രം. ശരാശരി 15.14

നായക സമ്മർദം മാത്രമോ?

ലക്നൗ നായകന്റെ മോശം ഫോമിന് പിന്നിലെ കാരണങ്ങള്‍ നിരവധിയാണ്. നായക സമ്മർദമാണ് പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ അത് മാത്രമാണോ തുടര്‍ പരാജയങ്ങള്‍ക്ക് കാരണം?

വീഴ്ത്തിയത് അഞ്ച് കാരണങ്ങള്‍

പന്തിന്റെ മോശം ഫോമിന് പിന്നില്‍ പ്രധാനമായും അഞ്ച് കാരണങ്ങളാണ് നിരത്താനുള്ളത്. ഏതൊക്കെയെന്ന് പരിശോധിക്കാം

നായക സമ്മർദം

27 കോടി രൂപയുടെ തിളക്കത്തിലെത്തിയ പന്തിന് തനതുശൈലിയില്‍ ഇതുവരെ ബാറ്റ് വീശാനായിട്ടില്ല. നായക സമ്മർദം താരത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതായാണ് മത്സരങ്ങള്‍ തെളിയിക്കുന്നത്

കൂറ്റനടികള്‍ ചതിക്കുന്നു!

ആക്രമണശൈലിക്ക് പേരുകേട്ട താരമാണ് പന്ത്. ഈ സീസണില്‍ ഇന്നിങ്സിന്റെ തുടക്കത്തില്‍ തന്നെ നിലയുറപ്പിക്കാതെ കൂറ്റനടിക്ക് ശ്രമിച്ച് വിക്കറ്റ് വലിച്ചെറിയുന്ന പന്തിനെയാണ് ദൃശ്യമാകുന്നത്.

സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ മടി

മോശം ഫോമിലാണെങ്കിലും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് റണ്‍സ് കണ്ടെത്താനുള്ള ശ്രമത്തിന്റെ അഭാവം വ്യക്തമാണ്. ബൗണ്ടറികള്‍ മാത്രമാണ് ലക്ഷ്യം

വരവ് പുറത്തിരുന്നതിന് ശേഷം

ഐപിഎല്ലിന് മുന്നോടിയായി മൈതാനത്ത് സമയം ചിലവഴിക്കാൻ പന്തിനായിട്ടില്ല. ദേശീയ തലത്തില്‍ ട്വന്റി 20 ടീമില്‍ നിന്ന് പന്തിനെ ഒഴിവാക്കിയിരുന്നു. ചാമ്പ്യൻസ്‍ ട്രോഫിയിലും അവസരം ലഭിച്ചില്ല

കളം മനസിലാക്കാതെയുള്ള കളി

വിക്കറ്റിനെ മനസിലാക്കി തന്റെ കളി രൂപപ്പെടുത്താൻ പന്ത് തയാറാകുന്നില്ല. എല്ലാ വേദികളിലുമുള്ള തുടര്‍ പരാജയങ്ങള്‍ ഇതിന് ഉദാഹരണം

By admin

You missed