അച്ഛൻ പൊലീസുകാരൻ, യൂണിഫോമും വണ്ടിയും കണ്ട് തുടങ്ങിയ സ്വപ്നം; സിവിൽ സര്‍വീസ് ഒന്നാം റാങ്കുകാരിയുടെ വിജയരഹസ്യം

ദില്ലി; യുപിഎസ്‌സിയുടെ സിവിൽ സര്‍വീസ് പരീക്ഷ ഫലം പുറത്തുവന്നുകഴിഞ്ഞു. പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത് ഒരു പെൺകുട്ടിയാണ്. ശക്തി ദുബെ.യുപിഎസ്‌സി പ്രസ്താവന പ്രകാരം അലഹബാദ് സർവകലാശാലയിൽ നിന്ന് ബയോകെമിസ്ട്രിയിൽ ബിരുദം പൂർത്തിയാക്കിയിട്ടുണ്ട് ശക്തി.പരീക്ഷയ്ക്ക് പൊളിറ്റിക്കൽ സയൻസും ഇന്റർനാഷണൽ റിലേഷൻസുമാണ് വിഷയമായി തിരഞ്ഞെടുത്തത്.

ആരാണ് ശക്തി ദുബെ 

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിയാണ് ശക്തി. അവിടെ സ്‌കൂൾ, കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി. ബിരുദത്തിനൊപ്പം ബനാറസ് ഹിന്ദു സർവകലാശാലയിൽ (ബിഎച്ച്യു) നിന്ന് ബയോ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദവും നേടി. 2018-ൽ സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് ആരംഭിച്ചു.

സിവിൽ സര്‍വീസിൽ ചേരാനുള്ള ആഗ്രഹത്തെ കുറച്ച്, മുമ്പ് ചാഹൽ അക്കാദമി നടത്തിയ മോക്ക് അഭിമുഖത്തിൽ ശക്തി വെളിപ്പെടുത്തിയിയിരുന്നു. തന്റെ കുടുംബ പശ്ചാത്തലമാണ് സിവിൽ സർവീസിലേക്ക് തന്നെ ആകര്‍ഷിച്ചതെന്നാണ് അവൾ പറഞ്ഞത്.തന്റെ അച്ഛൻ പൊലീസിലാണ്, അദ്ദേഹം ജോലി ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. തുടക്കത്തിൽ അതൊരു ജോലി മാത്രമെന്ന് ഞാൻ കരുതി, പക്ഷേ പിന്നീട് ബിഎച്ച്‌യു ഹോസ്റ്റലിൽ പഠിക്കുമ്പോഴാണ്, യൂണിഫോമിട്ട പൊലീസുകാരനോ, അതല്ലെങ്കിൽ വെറും പൊലീസ് വാഹനമോ ഒരു വ്യക്തിക്ക് നൽകുന്ന സുരക്ഷിതത്വ ബോധം ഞാൻ മനസ്സിലാക്കി. 

ആ ഒരു ചെറിയ ശക്തിക്ക് ഒരാളിൽ അത്ര വലിയ മാറ്റം വരുത്താൻ കഴിയുമെന്നും പൊതുസേവനം ജനങ്ങൾക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്നും മനസിലാക്കി.അങ്ങനെയാണ് താൻ ആദ്യം സർക്കാർ സേവനത്തിലേക്ക് ആകർഷിക്കപ്പെട്ടത്. എന്റെ കരിയര്‍ തീരുമാനത്തിന് പൂര്‍ണ പിന്തുണ നൽകിയത് മാതാപിതാക്കളാണ്. സിവിൽ സര്‍വീസ് തെരഞ്ഞെടുക്കുമ്പോൾ ഞാൻ അവരോട് സംസാരിച്ചു. പിന്നീട് യാത്രയിലുടനീളം അവര്‍ കൂടെ തന്നെയുണ്ടായിരുന്നു. 

റിപ്പോര്‍ട്ട്  ചെയ്യപ്പെടുന്ന ഒഴിവുകുടെ അടിസ്ഥാനത്തിലാണ് യുപിഎസ്സി നിയമനങ്ങൾ നടത്തുക. നിലവിൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (ഐഎഎസ്) 180 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  അതിൽ ജനറൽ വിഭാഗത്തിന് 73, ഇഡബ്ല്യുഎസ് വിഭാഗത്തിന് 18, ഒബിസി വിഭാഗത്തിന് 52, എസ്‌സി വിഭാഗത്തിന് 24, എസ്ടി വിഭാഗങ്ങൾക്ക് 13 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. ഇന്ത്യൻ ഫോറിൻ സർവീസിൽ (IFS) 55 ഒഴിവുകളുണ്ട് ജനറലിന് 23, ഇഡബ്ല്യൂഎസ് 5, ഒബിസി 13, എസി 9, എസ്ടി 5 എന്നിങ്ങനെയാണത്. ആകെ സിവിൽ സർവീസുകളിലുമായി ആകെ 1,129 ഒഴിവുകളുണ്ട്.

പ്രസവം കഴിഞ്ഞ് 14ാം ദിവസം സിവിൽ സര്‍വീസ് മെയിൻസ് പരീക്ഷ; അവസാന ശ്രമത്തിൽ 45ാം റാങ്ക് തിളക്കത്തിൽ മാളവിക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം 

By admin