കോട്ടയം തിരുവാതുക്കലില്‍ ദമ്പതികളെ വീട്ടില്‍ കയറി വെട്ടിക്കൊന്ന സംഭവത്തില്‍ ട്വിസ്റ്റ്. കേസില്‍ പിടിയിലായ അതിഥി തൊഴിലാളിയായ അമിത് ഒരു വര്‍ഷംമുമ്പ് വിജയകുമാറിന്റെ വീട്ടില്‍ ജോലിചെയ്ത അസംകാരന്. അന്ന് വീട്ടില്‍നിന്ന് ഫോണ്‍ മോഷ്ടിച്ചതിന് അമിത്തിനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. അടുത്തകാലത്താണ് ഇയാള്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. ഇതിന്റെ വൈരാഗ്യത്തിലാണോ കൊല നടത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
വീടിനുചുറ്റുമുള്ള സിസിടിവി ക്യാമറകളും ഹാര്‍ഡ് ഡിസ്ക് മോഷണം പോയിയിട്ടുണ്ട്. ക്രൂര കൊലപാതകത്തിന് മുന്‍പ് അമിത് സിസിടിവി ക്യാമറകളും ഹാര്‍ഡ് ഡിസ്കും മോഷ്ടിച്ചുവെന്നാണ് കരുതുന്നത്. ഇയാളെ ചോദ്യം ചെയ്താലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവൂ.
തിരുവാതുക്കല്‍ സ്വദേശികളായ വിജയകുമാര്‍, മീര എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിന്റെ ഉടമയാണ് കൊല്ലപ്പെട്ട വിജയകുമാര്‍. രാവിലെ എട്ടേമുക്കാലോടെ വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് ഇരുവരെയും രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് വിശദമായ പരിശോധന നടത്തുകയാണ്.https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg
CRIME
evening kerala news
eveningkerala news
eveningnews malayalam
KERALA
Kerala News
KOTTAYAM
LATEST NEWS
thiruvananthapuram
കേരളം
ദേശീയം
വാര്‍ത്ത