സാമ്പത്തിക പ്രതിസന്ധി; 179 വർഷം പഴക്കമുള്ള പഴക്കമുള്ള സർവ്വകാലാശാല അടച്ചുപൂട്ടാൻ നീക്കം

കാലിഫോ‌ർണിയ: സാമ്പത്തിക പ്രതിസന്ധി കാരണം യുഎസിലെ 179 വർഷം പഴക്കമുള്ള പഴക്കമുള്ള സർവ്വകാലാശാല അടച്ചു പൂട്ടാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. സൗത്ത് കരോലിനയിൽ സ്ഥിതി ചെയ്യുന്ന ചരിത്ര പസിദ്ധമായ ലൈംസ്റ്റോൺ സർവകലാശാലയാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്. സർവകലാശാലയിലെ പ്രവർത്തനങ്ങൾ തുടരാൻ 6 മില്യൺ ഡോളർ ആണ് ആവശ്യമായി വരുന്നത്. 

ക്യാമ്പസിൽ ക്ലാസുകൾ നൽകുന്നതിന് കടുത്ത സാമ്പത്തിക വെല്ലുവിളിയാണ് നേരിടുന്നതെന്ന് ഏപ്രിൽ 16 ന് സർവ്വകലാശാല പ്രഖ്യാപിച്ചിരുന്നു. സൗത്ത് കരോലിനയിലെ ആദ്യത്തെ വനിതാ കോളജായ ലൈംസ്റ്റോൺ 1845-ൽ ആണ് സ്ഥാപിതമായത്. ഇപ്പോഴത്തെ സെമസ്റ്ററിനപ്പുറത്തേക്ക് പ്രവർത്തിക്കാൻ സർവ്വകലാശാലക്ക് 6 മില്യൺ ഡോളറിന്റെ അടിയന്തര നിക്ഷേപം ആവശ്യമാണെന്നാണ് റിപ്പോർട്ട്. ഈ പണം സ്വരൂപിക്കാനായില്ലെങ്കിൽ ക്ലാസുകൾ പൂർണമായും ഓണ്‍ലൈനാക്കുകയോ, ട്രസ്റ്റി ബോർഡ് പൂർണ്ണമായും അടച്ചുപൂട്ടുകയോ ചെയ്യാൻ നിർബന്ധിതരാകുകയും ചെയ്യുമെന്നാണ് വ‍ൃത്തങ്ങൾ പറയുന്നത്. 

സർവകലാശാലയുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകാൻ 20 മില്യൺ ഡോളർ സമാഹരിക്കുന്നതിനായി സർവകലാശാല “ദി നെക്സ്റ്റ് 175” ഫണ്ട്‌റൈസിംഗ് കാമ്പെയ്‌ൻ ആരംഭിച്ചിരുന്നു. നിലവിൽ അടച്ചു പൂട്ടൽ പോലൊരു കടുംകൈ അധികൃതർ സ്വീകരിച്ചാൽ 1000 വിദ്യാർത്ഥികളെയും, 300 ഓളം ഫാക്കൽറ്റി അംഗങ്ങളെയും ഈ തീരുമാനം ബാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. 

ലോകപ്രശസ്തമായ ഹാർവാർഡ് സർവ്വകലാശാലയ്ക്കുള്ള സർക്കാർ ധനസഹായം നിർത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കോഴ്സ് പ്രവേശന നടപടികളിൽ അടക്കം ഇടപെടാനുള്ള ട്രംപിന്റെ നീക്കം യൂണിവേഴ്‌സിറ്റി തടഞ്ഞതോടെയാണ് പ്രതികാര നടപടി. തന്റെ ആവശ്യങ്ങൾ അംഗീകരിയ്ക്കും വരെ 200 കോടി ഡോളർ സഹായം നൽകില്ലെന്ന് ട്രംപ് വിശദമാക്കുന്നത്. എന്നാൽ ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്നാണ് സർവകലാശാല പ്രതികരിക്കുന്നത്. 389 വർഷം പഴക്കമുള്ള ഹാർവാർഡ് സർവ്വകലാശാലയിൽ  നിന്നാണ് വിഖ്യാത പ്രതിഭകൾ പഠിച്ചിറങ്ങിയത്.

‘മാപ്പു പറഞ്ഞില്ലെങ്കിൽ നികുതിയില്ലാ ആനുകൂല്യം റദ്ദാക്കും’ ! ഹാർവാ‍ർ‍ഡിനോട് കൊമ്പുകോർക്കാനുറച്ച് ട്രംപ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം…

By admin