സെക്കന്‍ഡ് ‘മണ്‍ഡേ ടെസ്റ്റി’ല്‍ പതറിയോ? ‘ആലപ്പുഴ ജിംഖാന’ 12-ാം ദിനം നേടിയത്

ഇത്തവണത്തെ വിഷു റിലീസുകളിലെ ക്ലിയര്‍ വിന്നറാണ് നസ്‍ലെനെ നായകനാക്കി ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന. സ്പോര്‍ട്സ് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം പ്ലസ് ടു പരീക്ഷാഫലം വന്നതിന് ശേഷമുള്ള ഒരു സംഘം വിദ്യാര്‍ഥികളുടെ ബോക്സിംഗ് പഠനം പശ്ചാത്തലമാക്കുന്ന ഒന്നാണ്. നസ്‍ലെന്‍- ഖാലിദ് റഹ്‍മാന്‍ കോമ്പിനേഷന്‍ ആദ്യമായി വരുന്ന ചിത്രമെന്ന നിലയിലുള്ള പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രത്തിന് ആദ്യ ദിനം പോസിറ്റീവും അതേസമയം ചില പ്രേക്ഷകരില്‍ നിന്ന് സമ്മിശ്ര അഭിപ്രായവുമാണ് ലഭിച്ചത്. എന്നാല്‍ ബോക്സ് ഓഫീസില്‍ ആദ്യ ദിനം മുതല്‍ ചിത്രം മികച്ച സംഖ്യകള്‍ നേടാന്‍ തുടങ്ങി.

വിഷു, ഈസ്റ്റര്‍ ദിനങ്ങളിലെല്ലാം ഏറ്റവും കളക്ഷന്‍ ലഭിച്ച മലയാള ചിത്രമായി മാറിയ ആലപ്പുഴ ജിംഖാന ഇപ്പോഴും മികച്ച ഒക്കുപ്പന്‍സിയോടെ തിയറ്ററുകളില്‍ തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഇന്നലത്തെ കളക്ഷന്‍ കണക്കുകളും പുറത്തെത്തിയിട്ടുണ്ട്. റിലീസ് ചെയ്തതിന്‍റെ പന്ത്രണ്ടാം ദിനമായ ഇന്നലെ ചിത്രത്തെ സംബന്ധിച്ച് രണ്ടാമത്തെ തിങ്കളാഴ്ച കൂടിയായിരുന്നു. ചിത്രങ്ങള്‍ക്ക് കളക്ഷന്‍ ഏറ്റവും കുറയാറുള്ള തിങ്കളാഴ്ച എത്ര നേടി എന്നത് ഒരു ചിത്രത്തിന്‍റെ ജനപ്രീതിയുടെകൂടി അളവുകോല്‍ ആണ്. 

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രത്തിന്‍റെ ഇന്നലത്തെ കളക്ഷന്‍ 1.56 കോടി ആണ്. ഇനിഷ്യല്‍ ഫി​ഗര്‍ ആണ് ഇത്. അന്തിമ കണക്ക് വൈകാതെ എത്തും. അതേസമയം ഞായറാഴ്ചത്തെ കളക്ഷനില്‍ നിന്ന് വലിയ ഡ്രോപ്പ് ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 11-ാം ദിനമായിരുന്ന ഞായറാഴ്ച 2.8 കോടി ആയിരുന്നു ചിത്രത്തിന്‍റെ കളക്ഷന്‍. ഇന്ത്യയില്‍ നിന്നുള്ള നെറ്റ് കളക്ഷനാണ് ഇവയെല്ലാം. 12 ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് നേടിയ ​ഗ്രോസ് 36.4 കോടിയാണ്. ഇന്ത്യന്‍ നെറ്റ് 33.06 കോടിയും. വിദേശത്തുനിന്ന് ഇത്രയും ദിവസം കൊണ്ട് ചിത്രം നേടിയിട്ടുള്ള കളക്ഷന്‍ 14.6 കോടിയാണ്. എല്ലാം ചേര്‍ത്ത് ആലപ്പുഴ ജിംഖാനയുടെ ആ​ഗോള ​ഗ്രോസ് 51 കോടിയുമാണ്. പ്രേലുവിന്‍റെ മികച്ച വിജയത്തിന് ശേഷം ഒരിക്കല്‍ക്കൂടി നസ്‍ലെന്‍ ചിത്രം മികച്ച വിജയം നേടുകയാണ്. 

ടാര്‍​ഗറ്റ് ഓഡിയന്‍സ് യുവാക്കളും വിദ്യാര്‍ഥികളും ആയതിനാല്‍ വേനലവധിക്കാലം ചിത്രത്തിന് നേട്ടമാവുമെന്ന് ഉറപ്പാണ്. അതിനാല്‍ത്തന്നെ ചിത്രത്തിന്‍റെ ഫൈനല്‍ ​ഗ്രോസ് എത്രയെന്ന് പ്രവചിക്കുക അസാധ്യമാണ്.

ALSO READ : ‘കേക്ക് സ്റ്റോറി’ സക്സസ് ട്രെയ്‍ലര്‍ പുറത്തെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin

You missed