Horoscope Today: ഇന്ന് നിങ്ങൾക്ക് എങ്ങനെ? അറിയാം ഇന്നത്തെ ദിവസഫലം
മേടം:- (അശ്വതി, ഭരണി, കാർത്തിക1/4)
ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങൾ വഹിക്കാൻ അവസരം ലഭിക്കും. പല കാര്യങ്ങളിലും ശരിയായ തീരുമാനം എടുക്കും.
ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2)
ബന്ധുവിന്റെ വിവാഹത്തിനായി പണം ചിലവഴിക്കും. യന്ത്ര സംബന്ധമായ ഇടപാടു കളിൽ ലാഭം ഉണ്ടാകും.
മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4)
വരവിനേക്കാൾ ചെലവ് കൂടും. വീട്ടിൽ ബന്ധുജനങ്ങളും സുഹൃത്തുക്കളും വന്നു ചേരും. ശത്രു ശല്യം വർദ്ധിക്കും.
കര്‍ക്കടകം:- (പുണർതം1/4, പൂയം, ആയില്യം)
അവിവാഹിതരുടെ വിവാഹം നടക്കാൻ ഇടയുണ്ട്.തർക്കങ്ങളിൽ നിന്നും വാദ പ്ര തിവാദങ്ങളിൽ നിന്നും വിട്ടു നിൽക്കുക.
ചിങ്ങം:- (മകം, പൂരം, ഉത്രം1/4)
പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം ഉണ്ടാകില്ല. ആരോഗ്യം ശ്രദ്ധിക്കണം. തൊഴി ൽരംഗത്ത് ബുദ്ധിമുട്ട് ഉണ്ടാകും.
കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2)
പൊതുവേ ഭാഗ്യമുള്ള സമയം ആണ് .എ ല്ലാ പ്രതിസന്ധികളും തരണം ചെയ്തു മുന്നോട്ടു പോകാൻ സാധിക്കുന്നതാണ്.
തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)
അനാവശ്യ ഭീതി മനസ്സിനെ ശല്യപ്പെടു ത്തും. സുഹൃത്തുക്കളിൽ നിന്ന് പ്രോത്സാ ഹനവും സഹായവും ലഭിക്കും.
വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)
സാമ്പത്തിക പ്രയാസങ്ങൾക്ക് പരിഹാ രം ഉണ്ടാകും.ഉല്ലാ സയാത്രകൾ നടത്താ ൻ ഇടയുണ്ട്. വീട് വാങ്ങാൻ സാധിക്കും.
ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)
പ്രശസ്തിയും പദവിയും ഉണ്ടാവും. പരീക്ഷയിൽ ഉന്നത വിജയം നേടാൻ സാധിക്കും. വീടുവിട്ട് നിൽക്കും.
മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)
കടം കൊടുത്ത പണം പലിശ സഹിതം തിരിച്ചു ലഭിക്കും.കർമ്മ രംഗ ത്ത് അഭിവൃദ്ധി ഉണ്ടാകും.
കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)
വിനോദത്തിനും ആഡംബരത്തിനും ആയി ധാരാളം പണം ചെലവഴിക്കും. അന്യാധീനപ്പെട്ട വസ്തുവകകൾ തിരിച്ചു കിട്ടും.
മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പുതിയ വാഹനം വാങ്ങാൻ ഇടയുണ്ട്. മറ്റുള്ളവരോട് മിതമായി സംസാരിക്കാൻ ശ്രദ്ധിക്കുക.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)