വാഷിംഗ് മെഷീനിൽ കല്ല് ഇട്ട് പരീക്ഷണം; അച്ഛൻ വീട്ടിൽ ബെൽറ്റ് ഉപയോഗിക്കാറില്ലേയെന്ന് സോഷ്യൽ മീഡിയ, വീഡിയോ വൈറൽ

വീഡിയോ എടുക്കണം. വൈറലാകണം. ഇതിനായി ഭ്രാന്തമായ ചിന്തകളിലാണ് പുതുതലമുറയൊന്ന് തോന്നും ചില വീഡിയോകൾ കണ്ടാല്‍. കാഴ്ചക്കാരന്‍റെ യുക്തിയ്ക്കോ ബോധത്തിനോ ഒരു പരിഗണന പോലും നല്‍കാതെയുള്ള ആശയങ്ങളുമായാണ് പല പുതുതലമുറ വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്നത്. അത്തരമൊരു വീഡിയോ കണ്ട് അന്താളിച്ചിരിക്കുകയാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ. പുതിയൊരു വാഷിംഗ് മെഷീന്‍റെ കപ്പാസിറ്റി പരീക്ഷിക്കാന്‍ അസാധാരണമായ ഒരു പരീക്ഷണം നടത്തിയ വീഡിയോയെ കുറിച്ചാണ്. 

സാധാരണ ഗതിയില്‍ വാഷിംഗ് മെഷീന്‍ കമ്പനികൾ അവകാശപ്പെട്ട അത്രയും ഭാരമുള്ള തുണികൾ ഇട്ടായിരിക്കും ഈ പരീക്ഷണമെന്ന് കരുതിയാല്‍ തെറ്റി. തുണിക്ക് പകരം ഭാരമേറിയ ഒരു കരിങ്കല്ലാണ് യുവാവ്, വാഷിംഗ് മെഷീന്‍റെ കപ്പാസിറ്റി  പരീക്ഷിക്കാനായി ഇട്ടത്. സ്വാഭാവികമായും എന്താണോ സംഭവിക്കാന്‍ സാധ്യതയുള്ളത് അത് തന്നെ സംഭവിച്ചു. 

Watch Video: 294 പേരുമായി പറക്കാനിക്കവെ റണ്‍വേയില്‍ വച്ച് വിമാനത്തിന്‍റെ ചിറകില്‍ നിന്നും തീ; വീഡിയോ വൈറല്‍

 
 
 

 
 
 
 
 

 
 

 
 
 

 
 

A post shared by XYZ ZONE (@xyz_z0ne)

Read More:  ദേശീയ പാര്‍ക്കില്‍ നിന്നും പുറത്ത് കടന്ന സിംഹം, വീട്ടില്‍ കയറി 14 കാരിയെ കടിച്ച് കൊന്നു; സംഭവം കെനിയയില്‍

വീഡിയോയില്‍ ഒരു പുതിയ ഫ്രണ്ട്ലോഡ് വാഷിംഗ് മെഷീന്‍ ഓണ്‍ ചെയ്തതിന് പിന്നാലെ യുവാവ് അതിന്‍റെ ഡോർ തുറന്ന് അതിലൂടെ ഒരു വലിയ കഷ്ണം കരിങ്കല്ല് അകത്തേക്ക് ഇട്ട് പെട്ടെന്ന് തന്നെ വാതിലടച്ച് സ്ഥലത്ത് നിന്നും മാറുന്നു. പിന്നാലെ ഭാരമേറിയ കല്ലിനെ കറക്കിക്കറക്കി വാഷിംഗ് മെഷീന്‍റെ പ്രധാന ഭാഗമായ ഡ്രം അതിന്‍റെ മറ്റ് ഭാഗങ്ങളില്‍ നിന്നും വിട്ട് തെറിച്ച് പോകുന്നതും കാണാം. ഇനി ഒരിക്കലും പുനരപയോഗം സാധ്യമാകാത്ത തരത്തില്‍ ആ വാഷിംഗ് മെഷ്യന്‍ തകര്‍ന്ന് പോകുന്നു. 

xyz_z0ne എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍റിലില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. ഇത് പരീക്ഷണമല്ല, മറിച്ച് നശീകരണമാണെന്നായിരുന്നു ചിലര്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്. ശരീരം വിട്ട ആത്മാവ് പുറത്ത് വന്നെന്നായിരുന്നു മറ്റൊരു രസികന്‍ എഴുതിയത്. സഹോദരാ, നിങ്ങളുടെ അച്ഛന്‍ വീട്ടില്‍ ബെല്‍റ്റ് ഉപയോഗിക്കാറില്ലേയെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ ചോദിച്ചത്. പുതിയൊരു ഉപകരണം ഇങ്ങനെ നശിപ്പിച്ചതിനെ മറ്റ് ചിലര്‍ രൂക്ഷമായി വിമര്‍ശിച്ചു. 

Read More:   ഭർത്താവിന്‍റെ അവിഹിതം പിടികൂടാന്‍ ഒളിക്യാമറ വച്ചു, പിന്നാലെ ദൃശ്യങ്ങൾ പൊതുഇടത്ത് പങ്കുവച്ചു, കേസ്

By admin