സെക്കന്റുകൾ ശ്വാസം നിലയ്ക്കുമെന്ന് തോന്നി, നെഞ്ചിടിപ്പ്, കണ്ട് കഴിഞ്ഞപ്പോൾ ആശ്വാസം, കാർ ഓട്ടോയിലിടിച്ച് അപകടം
കോട്ടയം: എരുമേലിയിൽ അപകടത്തിൽ നിന്ന് വഴിയാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. എരുമേലി ടൗണിലാണ് ഇന്ന് ഉച്ചയ്ക്ക് ആണ് സംഭവം. നിയന്ത്രണംവിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. വാഹനത്തിന് മുൻപിൽ പെട്ട മൂന്ന് സ്ത്രീകൾ ഓടി മാറിയതുകൊണ്ട് മാത്രം രക്ഷപ്പെട്ടു. റോഡിന്റെ വശത്ത് നടന്ന കാൽനട യാത്രക്കാരാണ് തലനാരിഴ്ക്ക് രക്ഷപ്പെട്ടത്.