ജീവന്‍മരണപ്പോരില്‍ ആര്‍സിബിയെ നേരിടാനിറങ്ങുന്ന രാജസ്ഥാന് തിരിച്ചടി; അടുത്ത മത്സരത്തിലും സഞ്ജു കളിക്കില്ല

ജയ്പൂര്‍: ഐപിഎല്ലില്‍ വ്യാഴാഴ്ച നടക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിലും പരിക്കേറ്റ ക്യാപ്റ്റൻ സഞ്ജു സാംസണ്‍ കളിക്കില്ലെന്ന് രാജസ്ഥാന്‍ റോയല്‍സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ബാറ്റിംഗിനിടെ വാരിയെല്ലിന് പരിക്കേറ്റ സഞ്ജു ലകൗന് സൂപ്പര്‍ ജയന്‍റ്സിനെതിരായ കഴിഞ്ഞ മത്സരത്തിലും കളിച്ചിരുന്നില്ല. ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഏപ്രില്‍ 24നാണ് രാജസ്ഥാന്‍റെ അടുത്ത മത്സരം.

ആര്‍സിബിക്കെതിരായ മത്സരത്തിനായി ടീം അംഗങ്ങള്‍ ബെംഗളൂരുവിലേക്ക് തിരിച്ചെങ്കിലും സഞ്ജു സാംസൺ ജയ്പൂരില്‍ തുടരുമെന്ന് ടീം വൃത്തങ്ങൾ വ്യക്തമാക്കി. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയും ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെയും ജയിക്കാവുന്ന മത്സരങ്ങള്‍ അവസാന ഓവറില്‍ രാജസ്ഥാന്‍ കൈവിടുകയായിരുന്നു. ഡല്‍ഹിക്കെതിരെ മികച്ച തുടക്കമിട്ട സഞ്ജു പരിക്കുമൂലം ബാറ്റിംഗ് തുടരാനാവാതെ പിന്‍മാറിയപ്പോള്‍ സൂപ്പര്‍ ഓവറിലായിരുന്നു രാജസ്ഥാന്‍റെ തോല്‍വി. ലക്നൗവിനെതിരെ അവസാന ഓവറില്‍ 9 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്നിട്ടും രാജസ്ഥാന് ആറ് റണ്‍സ് നേടാനെ കഴിഞ്ഞിരുന്നുള്ളു. ഈ രണ്ട് തോല്‍വികള്‍ രാജസ്ഥാന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് കനത്തി തിരിച്ചടിയാവുകയും ചെയ്തു.

ഐപിഎല്ലിനെ പോലും വെല്ലുന്ന ടി20 ലീഗ് എപ്പോൾ; നിലപാട് വ്യക്തമാക്കി സൗദി കായിക മന്ത്രി

നിലവില്‍ നാലു പോയന്‍റും -0.633 നെറ്റ് റണ്‍റേറ്റുമായി പോയന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സുള്ളത്. അവശേഷിക്കുന്ന ആറ് കളികളും ജയിച്ചാല്‍ രാജസ്ഥാന്‍ റോയല്‍സിന് പരമാവധി നേടാനാവുക 16 പോയന്‍റാണ്.ഇനി ശേഷിക്കുന്ന ആറ് കളികളില്‍ ഒരു കളിയെങ്കിലും തോറ്റാല്‍ രാജസ്ഥാന്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമാവും.

ടോപ് ഫോറിലെത്തി പ്ലേ ഓഫിന് യോഗ്യത നേടാന്‍ 16 പോയന്‍റെങ്കിലും വേണ്ടി വരുമെന്നതിനാല്‍ ഇനിയുള്ള കളികളെല്ലാം രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് ജീവന്‍മരണപ്പോരാട്ടങ്ങളാണ്. ആദ്യ അഞ്ചിലുള്ള ഗുജറാത്ത്, ഡല്‍ഹി, ബെംഗളൂരു, പഞ്ചാബ്, ലക്നൗ ടീമുകളെല്ലാം 10 പോയന്‍റ് വീതം നേടിയിട്ടുള്ളതിനാല്‍ അവശേഷിക്കുന്ന ആറ് കളികളിലും ജയിച്ചാല്‍ പോലും രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പില്ല. ഇതിന് പുറമെയാണ് നായകന്‍ സഞ്ജു സാംസണിന്‍റെ പരിക്കും രാജസ്ഥാന് തിരിച്ചടിയായത്.

ഇത്രയും പൈസ ഉണ്ടായിട്ടും പന്തിനോ ശ്രേയസിനോ രാഹുലിനോ വേണ്ടി ശ്രമിച്ചില്ല, ചെന്നൈ ടീമിനെതിരെ റെയ്നയും ഹർഭജനും

വ്യാഴാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബിക്കെതിരായ മത്സരം കഴിഞ്ഞാൽ ഏപ്രില്‍ 28ന് പോയന്‍റ് പട്ടികയില്‍ ഒന്നാമതുള്ള ഗുജറാത്തിനെ ഹോം ഗ്രൗണ്ടില്‍ രാജസ്ഥാന്‍ നേരിടും. രാജസ്ഥാന്‍റെ അവസാന നാലുകളികള്‍ മെയ് ഒന്നിന് ജയ്പൂരില്‍ മുംബൈക്കെതിരെയും മെയ് നാലിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയും മെയ് 12ന് ചെപ്പോക്കില്‍ ചെന്നൈക്കെതിരെയും 16ന് ജയ്പൂരില്‍ പഞ്ചാബിനെതിരെയുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin