72 കാരി കഴുത്ത് മുറിച്ച് മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് പശുത്തൊഴുത്തിൽ, ഫോറൻസിക് സംഘത്തിന്‍റെ പരിശോധന

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയിൽ 72 കാരിയെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ആനക്കാംപൊയിൽ ഓടപൊയിൽ കരിമ്പിൻ പുരയിടത്തിൽ റോസമ്മയാണ് മരിച്ചത്. വീടിനോട് ചേർന്നുള്ള പശുത്തൊഴുത്തിൽ കസേരയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൈ ഞരമ്പും മുറിച്ച നിലയിലാണ്. തിരുവമ്പാടി പൊലീസും ഫോറൻസിക്, ഫിംഗർ പ്രിന്റ് ഡോഗ് സ്ക്വാഡ് സംഘങ്ങളും സ്ഥലത്ത് പരിശോധന നടത്തുകയാണ്. ആത്മഹത്യ ആണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Also Read: ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട് വീടിന് തീയിട്ടു, പിന്നാലെ ഗൃഹനാഥൻ ജീവനൊടുക്കി; മദ്യലഹരിയിലെന്ന് പൊലീസ്

Also Read: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിനെ ഇനിയും കണ്ടെത്താനാകാതെ പൊലീസ്, പാസ്ബുക്ക് കണ്ടെത്തി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin