കുവൈത്തിലെ സർക്കാർ ജീവനക്കാർക്ക് ലഭിക്കുക ഏഴ് തരത്തിലുള്ള മുഴുവൻ ശമ്പളത്തോടുകൂടിയ അവധികൾ

കുവൈത്ത് സിറ്റി: സിവിൽ സർവീസ് നിയമത്തിലെയും അനുബന്ധ തീരുമാനങ്ങളിലെയും വ്യവസ്ഥകൾ അനുസരിച്ച് കുവൈത്തിലെ സർക്കാർ ജീവനക്കാർക്ക് ലഭിക്കുക ഏഴ് വ്യത്യസ്ത തരത്തിലുള്ള മുഴുവൻ ശമ്പളത്തോടുകൂടിയ അവധികൾ. ഇതിൽ വൈദ്യ സഹായം, പ്രസവാവധി, മതപരമായ കടമകൾ, വ്യക്തിപരമായ അത്യാവശ്യങ്ങൾ എന്നിവ വരെ ഉൾക്കൊള്ളുന്നു. വിദേശത്തെ ചികിത്സയ്ക്ക് പോകുമ്പോൾ കൂടെയുള്ളയാൾക്കുള്ള അവധി ലഭിക്കും. 

സാധാരണ അവധി കഴിഞ്ഞ് പബ്ലിക് ഹെൽത്ത് മന്ത്രാലയം അംഗീകരിച്ച ഒരു രോഗിയെ വിദേശത്ത് ചികിത്സയ്ക്ക് കൊണ്ടുപോകുമ്പോൾ നിയുക്തനായ കൂടെയുള്ളയാൾക്ക് പൂർണ്ണ ശമ്പളത്തോടുകൂടിയ പ്രത്യേക അവധി അനുവദിക്കും. ഈ അവധി ആറ് മാസം വരെ ചികിത്സാ കാലയളവിന് ബാധകമാണ്. ജീവനക്കാർക്ക് അവരുടെ ഔദ്യോഗിക ജീവിതത്തിൽ ഒരിക്കൽ ഹജ്ജ് തീർത്ഥാടനത്തിന് പോകാൻ ഒരു മാസത്തെ ശമ്പളത്തോടുകൂടിയ അവധി അനുവദിക്കും. വനിതാ ജീവനക്കാർക്ക് രണ്ട് മാസത്തെ ശമ്പളത്തോടുകൂടിയ പ്രസവാവധിക്ക് അർഹതയുണ്ട്. 

Read Also – കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിനും മഴക്കും സാധ്യത, മുന്നറിയിപ്പ്

പ്രസവം ഈ കാലയളവിനുള്ളിൽ നടന്നിരിക്കണം എന്ന് മാത്രം. ഈ അവധി മറ്റ് അവധി ബാലൻസുകളിൽ നിന്ന് കുറയ്ക്കുകയില്ല. ഭർത്താവ് മരണപ്പെട്ട ഒരു മുസ്ലീം വനിതാ ജീവനക്കാരിക്ക്, മന്ത്രിയുടെ അംഗീകാരത്തോടെ, മരണപ്പെട്ട തീയതി മുതൽ നാല് മാസവും പത്ത് ദിവസവും ശമ്പളത്തോടുകൂടിയ അവധിക്ക് അർഹതയുണ്ട്. ജീവനക്കാർക്ക് പ്രതിവർഷം 180 ദിവസം വരെ സിക്ക് ലീവിന് അർഹതയുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് തുടർച്ചയില്ലാത്ത 60 ദിവസം വരെ (ഒരിക്കൽ പരമാവധി 7 ദിവസം) അനുവദനീയമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin