ബിസിസിഐ കരാര്‍:പുറത്തായത് 2 വിക്കറ്റ് കീപ്പര്‍മാര്‍, പന്തിന് പ്രമോഷൻ; സഞ്ജുവിനും ഗില്ലിനും സ്ഥാനക്കയറ്റമില്ല
മുംബൈ: ഇന്ത്യൻ പുരുഷ ടീം താരങ്ങള്‍ക്കുള്ള ബിസിസിഐ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ശുഭ്മാന്‍ ഗില്ലിനെ എ പ്ലസ് ഗ്രേഡിലേക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷ തെറ്റിച്ച് ബിസിസിഐ. രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ഏകദിനങ്ങളിലും ടെസ്റ്റിലും ഇന്ത്യയുടെ നായകനായി പരിഗണിക്കുന്ന ഗിൽ നിലവില്‍ അഞ്ച് കോടി രൂപ വാര്‍ഷിക പ്രതിഫലമുള്ള എ ഗ്രേഡിലായിരുന്നു. ഇന്ന് പ്രഖ്യാപിച്ച അടുത്ത വര്‍ഷത്തേക്കുള്ള വാര്‍ഷിക കരാറിലും ഗില്ലിനെ എ ഗ്രേഡില്‍ തന്നെയാണ് ബിസിസിഐ നിലനിര്‍ത്തിയിരിക്കുന്നത്.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ടോപ് സ്കോററായ യശസ്വി ജയ്സ്വാളിനെ എ ഗ്രേഡിലേക്ക് ഉയര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതിനും ബിസിസിഐ തയാറായില്ല എന്നതും ശ്രദ്ധേയമാണ്. മൂന്ന് കോടി രൂപ വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന ബി ഗ്രേഡില്‍ തന്നെയാണ് പുതിയ കരാറിലും യശസ്വി ഇടം പിടിച്ചത്. അടുത്തിടെ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ വിട്ട് ഗോവക്കായി കളിക്കാന്‍ യശസ്വി ബിസിസിഐയോട് അനുമതി തേടിയിരുന്നു. മുംബൈ ടീം നായകന് അജിങ്ക്യാ രഹാനെയുമായുള്ള ഭിന്നതകളെത്തുടര്‍ന്നാണിതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ടി20 ടീം നായകനായ സൂര്യകുമാര്‍ യാദവും ബ ഗ്രേഡിലാണുള്ളത്.
കഴിഞ്ഞ വര്‍ഷം ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി ഓപ്പണറായി തിളങ്ങിയ സഞ്ജു സാംസണെ ബി ഗ്രേഡിലേക്ക് പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പുതിയ കരാറിലും സഞ്ജു സി ഗ്രേഡില്‍ തന്നെയാണ്. അതേസമയം, കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നിരാശപ്പെടുത്തിയ റിഷഭ് പന്ത് പുതിയ കരാറിൽ ബി ഗ്രേഡില്‍ നിന്ന് എ ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം നേടിയെന്നതും ശ്രദ്ധേയമാണ്.
🚨 𝗡𝗘𝗪𝗦 🚨
BCCI announces annual player retainership 2024-25 – Team India (Senior Men)#TeamIndia
Details 🔽https://t.co/lMjl2Ici3P pic.twitter.com/CsJHaLSeho
— BCCI (@BCCI) April 21, 2025
ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാല്‍ രോഹിത്തിനെയും കോലിയെയും ജഡേജയെയും എ പ്ലസില്‍ നിന്ന് തരംതാഴ്ത്തി എ ഗ്രേഡിലേക്ക് മാറ്റുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും മൂന്ന് പേരും എ പ്ലസില്‍ സ്ഥാനം നിലനിര്‍ത്തിയതാണ് മറ്റൊരു പ്രത്യേകത.ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ രവീന്ദ്ര ജഡേജയെക്കാള്‍ ഇപ്പോൾ ഇന്ത്യ കൂടുതല്‍ ആശ്രയിക്കുന്നത് അക്സര്‍ പട്ടേലിനെയാണ്. അക്സറിനെ ബി ഗ്രേഡില്‍ നിന്ന് എ ഗ്രേഡിലേക്ക് പരിഗണിക്കുമെന്ന് കരുതിയെങ്കിലും പുതിയ കരാറിലും ബി ഗ്രേഡില്‍ തന്നെയാണ് അക്സര്‍.
ഈസ്റ്റര്‍ ദിനത്തില്‍ മലയാളത്തിന്റെ മോഹൻലാലിന് ‘മിശിഹ’യുടെ കൈയൊപ്പ്, വീഡിയോ പങ്കുവെച്ച് താരം
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ആര് അശ്വിനും പേസര്‍മാരായ ഷാര്‍ദ്ദുല്‍ താക്കൂറും ആവേശ് ഖാനും വിക്കറ്റ് കീപ്പര്‍മാരായ ജിതേഷ് ശര്‍മയും കെ എസ് ഭരതുമാണ് കഴിഞ്ഞ വര്‍ഷത്തെ കരാറില്‍ നിന്ന് പുറത്തായ താരങ്ങള്‍. നിശ്ചിത കാലയളവില്‍ ഇന്ത്യക്കായി മൂന്ന് ടെസ്റ്റിലോ, എട്ട് ഏകദിനത്തിലോ 10 ടി20 മത്സരങ്ങളിലോ കളിക്കുന്നവരെയാണ് സി കാറ്റഗറിയിൽ ഉള്‍പ്പെടുത്താറുള്ളത്.