‘അമ്മേ ഇത്തവണ എന്‍റെ ഡ്രൈവിംഗ് മോശമാണെന്ന് പറയരുത്’; വിമാനത്തിൽ വച്ചുള്ള പൈലറ്റിന്‍റെ അനൌസ്മെന്‍റ് വൈറൽ

വിമാനത്തിനുള്ളില്‍ പൈലറ്റുമാർ യാത്രക്കാരോട് സംസാരിക്കുന്നത് പതിവാണ്. ചിലപ്പോൾ, വിമാനം പുറപ്പെടും മുമ്പ്. മറ്റ് ചിലപ്പോൾ വിമാനം ലാന്‍റ് ചെയ്ത ശേഷമായിരിക്കും ഇത്തരം സംഭാഷണങ്ങൾ നടക്കുക. അത്തരമൊരു സംഭാഷണം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അശ്വന്ത് പുഷ്പന്‍ എന്ന പൈലറ്റ് തന്‍റെ സമൂഹ മാധ്യമ അക്കൌണ്ടിലൂടെ പങ്കുവച്ച വീഡിയോയായിരുന്നു അത്. അദ്ദേഹത്തിന്‍റെ അമ്മയുമൊത്തുള്ള ആദ്യ വിമാനയാത്രയ്ക്ക് ശേഷം നടത്തിയ ഒരു സ്പെഷ്യല്‍ അനൌണ്‍സ്മെന്‍റായിരുന്നു അത്. 

‘ഈ വിമാനത്തില്‍ എനിക്ക് വളരെ പ്രത്യേകയുള്ള ഒരു അതിഥിയുണ്ട്. ഈ വ്യക്തിയെ ഞാന്‍ പലപ്പോഴും പലചരക്ക് കടയിലേക്കോ സലൂണിലേക്കോ കൊണ്ട് പോകാറുള്ള ഒരാളാണ്. ഇന്ന് ഞാന്‍ അവരെ മറ്റൊരു രാജ്യത്തേക്ക് ആദ്യമായി കൊണ്ട് പോയി.’ അശ്വന്ത് തന്‍റെ വീഡിയിയോല്‍, വിമാനത്തിലെ യാത്രക്കാരോട് സംസാരിക്കവെ പറഞ്ഞു. ‘അത് മറ്റാരുമല്ല. എന്‍റെ അമ്മയാണ്.’ അശ്വന്ത് കൂട്ടിച്ചേര്‍ത്തു. അമ്മേ ഇത്തവണയെങ്കിലും നിങ്ങൾ എന്‍റെ ഡ്രൈവിംഗ് മോശമാണെന്ന് പറയരുതെന്ന് അശ്വന്ത് പറഞ്ഞപ്പോൾ അത് വിമാനയാത്രക്കാരിലും കാഴ്ചക്കാരിലും ചിരി പടര്‍ത്തി. 

Watch Video: ന്യൂയോര്‍ക്ക് സിറ്റിയിലൂടെ തലയില്‍ ഫ്രിഡ്ജും ചുമന്ന് സൈക്കിൾ ചവിട്ടുന്ന യുവാവ്; വീഡിയോ വൈറൽ

 
 
 

 
 
 
 
 

 
 

 
 
 

 
 

A post shared by Aswath Pushpan (@ashhwathh)

Watch Video: ‘ശാരീരിക പ്രശ്നങ്ങളുണ്ട് പക്ഷേ, അവളുടെ പുഞ്ചിരി’; ഉപേക്ഷിക്കപ്പെട്ട രണ്ട് വയസുകാരിയെ ദത്തെടുത്ത് യുഎസ് കുടുംബം

അമ്മയോടൊപ്പം കോക്പിറ്റില്‍ ഇരിക്കുന്ന ചിത്രങ്ങൾ കൂടി ചേര്‍ത്ത വീഡിയോയാണ് അശ്വന്ത് തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ പങ്കുവച്ചത്. വീഡിയോ വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ‘ടേക്ക് ഓഫ് ചെയ്യാൻ അനുമതി ലഭിച്ചു – ഏറ്റവും പ്രത്യേകതയുള്ള യാത്രക്കാരനുമായി! സ്വാഗതം അമ്മേ.’ വീഡിയോ പങ്കുവച്ച് കൊണ്ട് അശ്വന്ത് എഴുതി. ഒരു ലക്ഷത്തി എണ്‍പതിനായിരത്തിന് മേലെ ആളുകളാണ് വീഡിയോ ഇതിനകം ലൈക്ക് ചെയ്തത്. നിരവധി പേര്‍ അശ്വന്ത് അമ്മയെ അഭിമാനി ആക്കിയെന്ന് കുറിച്ചു. ഒരു കാഴ്ചക്കാരി എഴുതിയത്. ‘ഞാനും എന്‍റെ കുടുംബവും ഈ സംഭവത്തിന് കാഴ്ചക്കാരായി വിമനത്തില്‍ ഉണ്ടായിരുന്നു. എറ്റവും സുന്ദരമായ നിമിഷം’ എന്നായിരുന്നു. 

Read More:   ദഹനക്കേടെന്ന് ഡോക്ടർമാർ കരുതി, ഒടുവില്‍ കുടല്‍ ക്യാൻസർ കണ്ടെത്തി മൂന്ന് ദിവസത്തിനുള്ളിൽ മരണം
 

By admin