തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ്​ കേ​ന്ദ്രീ​ക​രി​ച്ച്​ അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​ത്തി​ലൂ​ടെ ഫോ​ൺ, യാ​ത്രാ​വി​വ​ര​ങ്ങ​ൾ (സി.​ഡി.​ആ​ർ) ചോ​ർ​ത്തി​യ ചീ​ഫ്​ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി കെ.​എം. എ​ബ്ര​ഹാ​മി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക്ക്​ സാ​ധ്യ​ത. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ജോ​മോ​ൻ പു​ത്ത​ൻ​പു​ര​ക്ക​ലി​ന്‍റെ ഹ​ര​ജി​യി​ൽ അ​ന​ധി​കൃ​ത​സ്വ​ത്ത്​ സ​മ്പാ​ദ​ന​ത്തി​ൽ സി.​ബി.​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച ഹൈ​കോ​ട​തി വി​ധി​ക്ക്​ പി​ന്നാ​ലെ,​ ത​നി​ക്കെ​തി​രെ ന​ട​ന്ന ഗൂ​ഢാ​ലോ​ച​ന ഐ.​പി.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​​ കെ.​എം. എ​ബ്ര​ഹാം മു​ഖ്യ​മ​ന്ത്രി​ക്ക്​ ക​ത്ത്​ ന​ൽ​കി​യി​രു​ന്നു.
ഈ ​ക​ത്തി​ൽ മു​ഴു​വ​ൻ അ​സ​ത്യ​ങ്ങ​ളാ​ണെ​ന്നും സി.​ബി.​ഐ അ​ന്വേ​ഷ​ണ​ത്തി​ന്റെ ജാ​ള്യം മ​റ​യ്ക്കാ​നാ​ണ് എ​ബ്ര​ഹാ​മി​ന്‍റെ നീ​ക്ക​മെ​ന്നും ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ജോ​മോ​ൻ പു​വെ​ള്ളി​യാ​ഴ്ച മു​ഖ്യ​മ​ന്ത്രി​ക്ക്​ ന​ൽ​കി​യ ക​ത്തി​ൽ പ​റ​യു​ന്നു. ഹൈ​കോ​ട​തി ത​ള്ളി​യ കാ​ര്യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി കൊ​ടു​ത്ത് അ​ന്വേ​ഷി​ക്കു​ന്ന​ത്​ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന്​ ജോ​​മോ​ന്‍റെ ക​ത്തി​ൽ പ​റ​യു​ന്നു.
മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ പ്ര​ധാ​നി​യാ​യ മു​ൻ ചീ​ഫ്​ സെ​ക്ര​ട്ട​റി കെ.​എ. എ​ബ്ര​ഹാ​മി​ന്‍റെ ന​ട​പ​ടി കോ​ട​തി​യ​ല​ക്ഷ്യ​മാ​ണെ​ന്നും സ്വ​കാ​ര്യ ആ​വ​ശ്യ​ത്തി​നു പൊ​തു​പ്ര​വ​ർ​ത്ത​ക​ന്‍റെ വ്യ​ക്​​തി വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ​ത്​ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും നി​യ​മ​വി​ദ​ഗ്​​ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
ഹൈ​കോ​ട​തി വി​ധി​യി​ൽ ആ​ക്ഷേ​പ​മു​ണ്ടെ​ങ്കി​ൽ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തി​ന്​ പ​ക​രം മു​ഖ്യ​മ​ന്ത്രി​ക്ക്​ ക​ത്ത്​ ന​ൽ​കി​യ കെ.​എം. എ​ബ്ര​ഹാ​മി​ന്‍റെ ന​ട​പ​ടി സാ​മാ​ന്യ​യു​ക്​​തി​ക്ക്​ നി​ര​ക്കാ​ത്ത​താ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മ​റ്റു ര​ണ്ടു​പേ​രു​മാ​യി ചേ​ർ​ന്ന്​ ത​നി​ക്കെ​തി​​രെ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​താ​യി ജോ​മോ​ന്‍റെ ഫോ​ൺ വി​ളി വി​വ​ര​ങ്ങ​ളി​ൽ നി​ന്ന്​ വ്യ​ക്​​ത​മാ​യ​താ​യി മു​ഖ്യ​മ​ന്ത്രി​ക്കു​ള്ള ക​ത്തി​ൽ എ​ബ്ര​ഹാം പ​റ​യു​ന്നു​ണ്ട്.
ജോ​മോ​ന്‍റെ യാ​ത്രാ​വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ശേ​ഖ​രി​ച്ച​താ​യും പ​റ​യു​ന്നു. താ​ൻ ധ​ന​വ​കു​പ്പ് സെ​ക്ര​ട്ട​റി ആ​യി​രി​ക്കെ അ​ഴി​മ​തി ക​ണ്ടെ​ത്തി​യ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ത്തി​ന്‍റെ ത​ല​പ്പ​ത്ത്​ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രാ​ണ് ജോ​മോ​ൻ പു​ത്ത​ൻ​പു​ര​ക്ക​ലി​നൊ​പ്പം ഗൂ​ഢാ​ലോ​ച​ന​ക്ക് പി​ന്നി​ലെ​ന്നാ​ണ്​ എ​ബ്ര​ഹാം പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, അ​വ​ർ ആ​രൊ​ക്കെ​യെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​മി​ല്ല. വ്യ​ക്​​തി​വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ന്ന​തി​നെ​തി​രെ സു​പ്രീം​കോ​ട​തി വി​ധി നി​ല​നി​ൽ​ക്കു​മ്പോ​ഴാ​ണ്​ എ​ബ്ര​ഹാ​മി​ന്‍റെ ന​ട​പ​ടി​യെ​ന്നും അ​വ​ർ പ​റ​യു​ന്നു.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed