കോൺസുകാർ സ്വന്തം ഭൂതകാലം മറക്കരുത്,ജസ്റ്റിസ് ഷായെ ഇന്ദിരാ ഗാന്ധി വിമർശിക്കുന്ന വിഡിയോ പങ്കുവച്ച് അമിത് മാളവ്യ

ദില്ലി:സുപ്രീംകോടതിയ ജഡ്ജിക്കെതിരായ പരാമര്‍ശത്തില്‍ നിഷികാന്ത് ദുബെയെ പ്രതിരോധിച്ച് ബിജെപി.ഇന്ദിര ഗാന്ധിയുടെ അഭിമുഖ വിഡിയോ പങ്കുവച്ചാണ് പ്രതിരോധം
ജസ്റ്റിസ് ഷായെ ഇന്ദിര വിമർശിക്കുന്ന വിഡിയോയാണ് അമിത് മാളവ്യ സമൂഹമാധ്യമത്തില്‍ പങ്ക് വച്ചത്..കോൺസുകാർ സ്വന്തം ഭൂതകാലം മറക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

 

നിഷികാന്ത് ദുബെയ്ക്കെതിരെ കോടതിയലക്ഷ്യ കേസിന് അനുമതി തേടി വീണ്ടും കത്ത്.സുപ്രീം കോടതി അഭിഭാഷകൻ ശിവ് കുമാർ ത്രിപാഠി അറ്റോർണി ജനറലിന് കത്തുനല്‍കി
ചീഫ് ജസ്റ്റിസിനെതിരായ പ്രസ്താവനയില്‍ കേസിന് അനുമതി തേടിയാണ് കത്ത് .ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്കെതിരെ നിഷികാന്ത് ദുബെ എംപി നടത്തിയ വിവാദ പരമാര്‍ശം ഇന്ന് സുപ്രീംകോടതിയിലുന്നയിക്കപ്പെട്ടേക്കും. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്വ ഓണ്‍ റെക്കോര്‍ഡ് അനസ് തന്‍വീര്‍ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അറ്റോര്‍ണ്ണി ജനറലിന് കത്തയച്ചിട്ടുമുണ്ട്. സുപ്രീംകോടതിക്കെതിരായ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന്‍റെ പരാമര്‍ശത്തിനെതിരെയും മുതിര്‍ന്ന അഭിഭാഷകരടക്കം രംഗത്ത് വന്നിരുന്നു

 

By admin