‘അവരുടെ ഇഷ്ടം, അവരുടെ റൂൾസ്’; രേണുവിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്ഷ്മി നക്ഷത്ര

രുപാട് വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നേരിടുന്ന ആളാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു. സുധിയുടെ മരണ ശേഷം അഭിനയത്തിലും മോഡലിങ്ങിലുമൊക്കെ സജീവമാണ് രേണു. ഇവരുമായി അടുത്ത സൗഹൃദം ഉള്ള ആളാണ് അവതാരക ലക്ഷ്മി നക്ഷത്ര. സുധി മരിച്ച ശേഷം വ്ലോഗിലെല്ലാം രേണുവിനെയും കുട്ടികളെയും ഉൾപ്പടുത്തിയതിന് വലിയ തോതിലുള്ള വിമർശനങ്ങളും ലക്ഷ്മി നേരിടേണ്ടി വന്നിരുന്നു. എന്നാൽ സമീപകാലത്ത് ഇരുവരെയും ഒരുമിച്ച് കാണാത്തതോടെ ഇവർ തമ്മിലുള്ള സൗഹൃദം അവസാനിച്ചോ എന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയർന്നിരുന്നു.

ഇപ്പോൾ രേണുവിനെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയാണ് ലക്ഷ്മി നക്ഷത്ര.  ”ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളല്ലേ. അവരുടെ ലൈഫ്, അവരുടെ ഇഷ്ടം, അവരുടെ റൂൾസ്. അതേ കുറിച്ച് നിങ്ങൾ അവരോട് ചോദിച്ചാൽ നിങ്ങളാരായെന്ന് അവർ നിങ്ങളോട് ചോദിക്കും. അവർ അവരുടെ ഇഷ്ടത്തിന് ജീവിച്ചോട്ടെ. അവരുടെ പാഷൻ എന്താണോ അത് ചെയ്യട്ടെ. എന്തിനാണ് നമ്മൾ മറ്റുള്ളവരുടെ ലൈഫിൽ ഇടപെടുന്നത്. അതു വെച്ച് കണ്ടന്റുണ്ടാക്കാൻ ശ്രമിക്കാതിരിക്കുന്നതല്ലേ നല്ലത്. അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ അനുവദിക്കൂ. എന്തിനാണ് അതിന്റെ പിന്നാലെ പോകുന്നത്. പുള്ളിക്കാരി അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ”, എന്നാണ് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ലക്ഷ്മി പറഞ്ഞത്.

സുധിയുടെ മരണത്തിന് ശേഷം രേണുവിനെ ഒരുപാട് പിന്തുണച്ച വ്യക്തിയാണ് ലക്ഷ്മി നക്ഷത്ര. രേണുവിനെയും മക്കളെയുമൊക്കെ ഉൾപ്പെടുത്തി ലക്ഷ്മി നിരവധി വീഡിയോകൾ ചെയ്തിരുന്നു. ലക്ഷ്മി നക്ഷത്രയുമായി കോണ്ടാക്ട് ഉണ്ടോന്ന ചോദ്യത്തിന് അടുത്തിടെ രേണുവും പ്രതികരിച്ചിരുന്നു. ‘ലക്ഷ്മി ഫ്രീയാകുമ്പോൾ മെസേജ് അയക്കും. തിരക്കല്ലേ. പിന്നെ ഞാനും അടുത്തിടെയായി കുറച്ച് തിരക്കാണ്’, എന്നായിരുന്നു രേണു സുധി പറഞ്ഞത്.

By admin