അടപ്രഥമൻ എളുപ്പത്തിൽ തയ്യാറാക്കാം
‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
കേരളീയ സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഇനമായ അടപ്രഥമൻ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. രുചിക്കാലത്തിൽ ചിക്കു രാജേഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്.
വേണ്ട ചേരുവകൾ
അട 50 ഗ്രാം
ശർക്കര 150 ഗ്രാം
തേങ്ങാപ്പാൽ 250 മില്ലി
ഉണക്കമുന്തിരി 25 ഗ്രാം
അണ്ടിപ്പരിപ്പ് 25 ഗ്രാം
നെയ്യ് 50 മില്ലി
ഏലയ്ക്ക പൊടിച്ചത് അര ടീസ്പൂൺ
തേങ്ങ 10 ഗ്രാം
ഉണ്ടാക്കുന്ന വിധം
അട വെളളത്തിലിട്ട് ഒന്നു തിളപ്പിച്ച ശേഷം വെളളം മുഴുവനും ഊറ്റിക്കളയണം. ശർക്കര വെളളത്തിൽ അലിയിച്ച് അരിച്ചെടുത്തതിലേക്ക് അട ചേർത്ത് വേവിക്കുക. ഇതിലേക്ക് തേങ്ങാപ്പാലും ഏലയ്ക്കപ്പൊടിയും ചേർക്കണം. പാല് ചേർത്തശേഷം തിളപ്പിക്കരുത്. നെയ്യിൽ വറുത്തെടുത്ത മുന്തിരിയും അണ്ടിപ്പരിപ്പും തേങ്ങയും ചേർത്തലങ്കരിച്ച് വിളമ്പാം. സ്വദിഷ്‌ടമായ അട പ്രഥമൻ റെഡി…
വളരെ എളുപ്പം തയ്യാറാക്കാം രുചികരമായ ചെമ്മീൻ മസാല ; റെസിപ്പി