ഭീതി നിറയ്ക്കുന്ന ദൃശ്യങ്ങൾ; ട്രോഫി പരേഡിനിടെ പിന്നോട്ട് തകർന്ന് വീഴുന്ന ഗാലറി, ടിക്കറ്റിന് വാങ്ങിയത് 50 രൂപ

കൊച്ചി: കൊച്ചി: കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെന്‍റിനിടെ ഗാലറി തകർന്ന് വീഴുന്നതിന്‍റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. മത്സരം തുടങ്ങുന്നതിനു മുൻപ് വിജയികൾക്കുള്ള ട്രോഫിയുമായി സംഘടകർ ഗ്രൗണ്ടിനകത്ത് വലം വയ്ക്കുന്നതിനിടെയായിരുന്നു ഗാലറി തകര്‍ന്ന് വീണത്. 50 രൂപ ടിക്കറ്റ് വച്ചായിരുന്നു മത്സരം. അപകടത്തില്‍ 32 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല.

രണ്ട് 2 പേരെ വിദഗ്ധ ചികിത്സക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. പലരുടെയും കൈകാലുകൾ ഒടിഞ്ഞിട്ടുണ്ട്. കവുങ്ങിൻ തടികൊണ്ട് കെട്ടിയുണ്ടാക്കിയ ഗാലറിയാണ് തകര്‍ന്ന് വീണത്. രാത്രി 10 മണിക്ക് മത്സരം ആരംഭിക്കും മുൻപ് ഗാലറി മറഞ്ഞു വീഴുകയായിരുന്നു. 4000 ത്തിലധികം പേരാണ് മത്സരം കാണാനെത്തിയത്. അടിവാട് മാലിക്ക് ദിനാർ സ്കൂൾ ഗ്രൗണ്ടിലാണ് അപകടം ഉണ്ടായത്. കളി തുടങ്ങുന്നതിന് 10 മിനിട്ട് മുമ്പായിരുന്നു അപകടം ഉണ്ടായത്. ഹീറോ യങ്സ് എന്ന ക്ലബ്‌ സംഘടിപ്പിച്ച ടൂർണമെൻ്റിനിടെയായിരുന്നു അപകടം.

കണക്കുപറഞ്ഞ് ചോദിച്ചത് 10,000 രൂപ; ഇല്ലെങ്കിൽ ഒന്നും ചെയ്തു തരില്ലെന്ന് തഹസിൽദാര്‍, കെണിയിലാക്കി വിജിലൻസ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

By admin