ജോലിയിൽ കയറിയിട്ട് 3 ദിവസം, തലയ്ക്കോട് അണ്ടർപാസേജിന് സമീപത്തെ സ്റ്റോർ റൂമിൽ ടിപ്പർ ലോറി ഡ്രൈവർ മരിച്ച നിലയിൽ

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ കരാർ കമ്പനിയുടെ ടിപ്പർ ലോറി ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി. കൊട്ടാരക്കര വെട്ടിക്കവല സ്വദേശി രാഹുൽ (27) നെയാണ് മുല്ലൂർ തലയ്ക്കോട് അണ്ടർപാസേജിന് സമീപത്തെ സ്റ്റോർ റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപാണ് വിഴിഞ്ഞത്തെ അപ്രോച്ച് റോഡ് നിർമ്മാണ കരാർ കമ്പനിയിൽ ടിപ്പർ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചത്. രണ്ടാഴ്ച മുൻപ് തിരുവനന്തപുരം എയർപോർട്ടിൽ ഇതേ കരാർ കമ്പനിയിലെ ഡ്രൈവറായിരുന്നു. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056) 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

By admin