കോട്ടയം:കേരളത്തിൽ മതങ്ങൾ തമ്മിൽ സ്പർധ വർധിക്കുന്നുണ്ടെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ. മതസൗഹാർദത്തിൽ ഭിന്നതയുണ്ടാക്കുന്നത് പൈശാചിക പ്രവൃത്തിയാണ്. മലങ്കര സഭയിൽ സമാധാനം പുനസ്ഥാപിക്കാൻ സാധിക്കണം മുൻ കാലത്തേതുപോലെ സമാധാനം പുനസ്ഥാപിക്കാൻ കഴിയുമെന്ന പ്രത്യാശയുണ്ട് എന്നും മാർത്തോമ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവ പറഞ്ഞു.
‘മലങ്കര സഭയിൽ സമാധാനം ഉണ്ടാകണം. സ്നേഹത്തോടെ സമാധാനം പുനസ്ഥാപിക്കാൻ കഴിയും എന്നാണ് പ്രത്യാശിക്കുന്നത്. മുൻകാലങ്ങളിൽ സമാധാനം സംജാതമായതുപോലെ വീണ്ടും ഒരുമിക്കാൻ മലങ്കര സഭയ്ക്ക് കഴിയണം. പ്രതിസന്ധികളിൽപ്പെടുന്നവർക്ക് കൈത്താങ്ങാവണം. അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരണം. കേരളത്തിൽ ആത്മഹത്യകൾ വർധിച്ച് വരികയാണ്. മാതാപിതാക്കൾ കുഞ്ഞുങ്ങളുമായി ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ വേദനാജനകമാണ്. കേരളത്തിൽ മതങ്ങൾ തമ്മിൽ സ്പർധ വർദിക്കുന്ന സാഹചര്യമാണ്. ഗ്രാമങ്ങലിൽ വ്യത്യസ്ത മതങ്ങളിൽ ഉള്ളവർ സൗഹാർദത്തോടെ കഴിയുന്നു. ആ അന്തരീക്ഷത്തിൽ ഭിന്നതയുണ്ടാക്കുന്നത് പൈശാചികമാണ്’ എന്നാണ് ഈസ്റ്റർ ദിനത്തിൽ അദ്ദേഹം പറഞ്ഞത്.
Read More:2000 മുതൽ 5000 വരെ, ചില വ്യക്തികൾക്ക് മാത്രം, പൊലീസിന് സംശയം; ഷൈനിൻ്റെ മറുപടിയിങ്ങനെ