മണിക്കൂറുകളോളം കനത്ത പുക, യുഎഇയിലെ ഫാക്ടറിയിൽ തീപിടുത്തം, കാരണം വ്യക്തമല്ല

ഉമ്മുൽഖുവൈൻ: യുഎഇയിലെ ഉമ്മുൽഖുവൈനിലുള്ള  ഫാക്ടറിയിൽ തീപിടുത്തം. ഇന്നലെ വൈകിട്ട് ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം. തീപിടുത്തത്തെ തുടർന്ന് ഫാക്ടറിയിൽ നിന്നും മണിക്കൂറോളം കനത്ത പുക ഉയർന്നിരുന്നു. എമിറേറ്റിലെ സിവിൽ ഡിഫൻസ് ഉദ്യോ​ഗസ്ഥർ ഉടൻ തന്നെ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തെ തുടർന്ന് ഈ ഭാ​ഗത്തേക്കുള്ള റോഡ് അടയ്ക്കുകയും വാഹനങ്ങളെ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഷാർജയിലുള്ള ഒരു ബഹുനില കെട്ടിടത്തിലും തീപിടിച്ചിരുന്നു. ഈ അ​ഗ്നിബാധയിൽ അ‍ഞ്ച് പേർ മരിച്ചിരുന്നു.   

read more: ഖത്തർ അമീറിന്റെ റഷ്യൻ സന്ദർശനം: രണ്ട് ബില്യൺ യൂറോയുടെ സംയുക്ത നിക്ഷേപ ഫണ്ടിന് ധാരണയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin