ആദ്യദിനം 3.2 കോടി, പിന്നീട് ബസൂക്കയ്ക്ക് എന്ത് സംഭവിച്ചു? ഇതുവരെ മമ്മൂട്ടി പടം നേടിയത് എത്ര രൂപ ?

വർഷം നടൻ മമ്മൂട്ടിയുടേതായി റിലീസ് ചെയ്ത രണ്ടാമത്തെ സിനിമയാണ് ബസൂക്ക. ഡിനോ ഡെന്നീസ് സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ ആദ്യത്തെ ​ഗെയിം ത്രില്ലറായാണ് എത്തിത്. റിലീസ് ദിനം മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിൽ പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കുന്നില്ലെന്നാണ് ട്രാക്കർമാരുടെ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. 

ഒന്നാം ദിനം ബസൂക്കയുടെ ഇന്ത്യ നെറ്റ് കളക്ഷൻ 3.2 കോടിയായിരുന്നു. രണ്ടാം ദിനം 2.1 കോടിയും, മൂന്നാം ദിനം 2 കോടിയും നേടി. 1.7 കോടി, 1.43 എന്നിങ്ങനെയാണ് മറ്റ് രണ്ട് ദിവസങ്ങളിലെ മമ്മൂട്ടി ചിത്രത്തിന്റെ കളക്ഷൻ. ആറാം ദിനം മുതൽ കളക്ഷനിൽ നേരിയ ഇടിവ് കാണപ്പെട്ട് തുടങ്ങിയെന്ന് ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു. 77 ലക്ഷം, 45 ലക്ഷം, 44 ലക്ഷം എന്നിങ്ങനെയാണ് ആറ് മുതൽ എട്ടാം ദിവസം വരെ ബസൂക്ക നേടിയിരിക്കുന്നത്. 

ആകെമൊത്തം ആദ്യ ആഴ്ചയിലെ ബസൂക്കയുടെ ഇന്ത്യ നെറ്റ് കളക്ഷൻ 12.09 കോടിയാണ്. ഒൻപതാം ദിനം 55 ലക്ഷമാണ് ബസൂക്ക നേടിയതെന്നാണ് റിപ്പോർട്ട്. ഇത് മുൻകൂട്ടിയുള്ള കണക്കാണ്. വരും മണിക്കൂറിൽ ഈ കണക്കിൽ മാറ്റം വരാനും വരാതിരിക്കാനും സാധ്യതയുണ്ട്. ബസൂക്കയുടെ ആ​ഗോള, ഓവർസീസ്‍ കളക്ഷനുകളും പുറത്തുവരാനുണ്ട്. 

‘അന്ന് പല മുഖം മൂടികളും പിച്ചി ചീന്തപ്പെടും’; തിലകന്റെ വിലക്ക് ഓർമിപ്പിച്ചും വിനയൻ

ഏപ്രിൽ 10ന് വിഷു റിലീസായാണ് ബസൂക്ക തിയറ്ററുകളിൽ എത്തിയത്. മമ്മൂട്ടിയ്ക്ക് ഒപ്പം ഗൗതം മേനോൻ, സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരും ബസൂക്കയിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

By admin