Horoscope Today: വാഹനാപകടം ഉണ്ടാകാതെ ശ്രദ്ധിക്കുക, സാമ്പത്തിക ഞെരുക്കവും മനക്ലേശവും ഉണ്ടാകാം; അറിയാം ദിവസഫലം
മേടം:- (അശ്വതി, ഭരണി, കാർത്തിക1/4)
സാമ്പത്തികമായി മെച്ചപ്പെട്ട ദിവസമാണ്. പുതിയ സംരംഭങ്ങൾക്ക് ഇന്ന് നന്നല്ല. വാഹനാപകടം ഉണ്ടാകാതെ ശ്രദ്ധിക്കുക.
ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2)
പുതിയ സുഹൃത്തുക്കൾ ഉണ്ടാവും. കുടുംബജീവിതം സന്തോഷം നിറഞ്ഞതാകും. വരുമാനം വർദ്ധിക്കും.
മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4)
സാമ്പത്തിക ഞെരുക്കവും മനക്ളേശവും ഉണ്ടാകാം.
കര്‍ക്കടകം:- (പുണർതം1/4, പൂയം, ആയില്യം)
പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കും. മനസ്സമാധാനം ഉള്ള ദിവസമാണിന്ന്. മക്കളുടെ വിജയം സന്തോഷ കാരണമാകും.
ചിങ്ങം:- (മകം, പൂരം, ഉത്രം1/4)
കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കും. സന്തോഷകരമായി യാത്രകൾ ചെയ്യും. പുതിയ ജോലി കണ്ടെത്തും.
കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2)
സാമ്പത്തികമായി ഗുണകരമായ ദിവസമാണ്. സുഹൃത്തുക്കളുമായി ഒത്തു കൂടും. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും.
തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)
പരീക്ഷയിൽ ഉന്നത വിജയം നേടും. ബിസിനസ് കൂടുതൽ ലാഭകരമായി മാറും. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക.
വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)
വരുമാനം വർദ്ധിക്കും. പൊതുവേ സന്തോഷകരമായ ദിവസമാണ്. പുതിയ അവസരങ്ങൾ ലഭിക്കും.
ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)
ധാരാളം യാത്രകൾ ആവശ്യമായി വരും. സാമ്പത്തിക നേട്ടങ്ങളും പ്രതീക്ഷിക്കാം. ശുഭദിനം ആയിരിക്കുമിന്ന്.
മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)
ഏറെ പ്രതീക്ഷിച്ചിരുന്ന കാര്യങ്ങൾ നിറവേറാൻ ആകും. എതിരാളികളെ വശത്താക്കാൻ കഴിയും.
കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)
പ്രവർത്തന രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. പങ്കാളിയുടെ സഹായം ഗുണകരമാകും.
മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പൊതുവേ ഭാഗ്യമുള്ള ദിവസമാണ്. എതിരാളികളെ വശത്താക്കാൻ കഴിയും. സാമ്പത്തിക പുരോഗതി നേടും.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)