14 കുട്ടികളായി, സന്തതിപരമ്പര ഉണ്ടാക്കാൻ ആഗോള കോടീശ്വരന്‍റെ ശ്രമം, സ്ത്രീകൾക്ക് വൻ വാഗ്ദാനങ്ങൾ- റിപ്പോർട്ട്

14 കുട്ടികളായി, സന്തതിപരമ്പര ഉണ്ടാക്കാൻ ആഗോള കോടീശ്വരന്‍റെ ശ്രമം, സ്ത്രീകൾക്ക് വൻ വാഗ്ദാനങ്ങൾ- റിപ്പോർട്ട്

വാഷിങ്ടണ്‍: തന്റെ സന്തതിപരമ്പര സൃഷ്ടിക്കാൻ കോടീശ്വരൻ ഇലോൺ മസ്ക് ശ്രമിക്കുന്നതായി  വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. അമ്മമാരെ റിക്രൂട്ട് ചെയ്യുന്നതിന് തന്റെ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ എക്സിനെ  ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തന്റെ കുട്ടികളെ വാടക ​ഗർഭത്തിലൂടെ പ്രസവിക്കുന്നവർക്ക് സാമ്പത്തികമായ സഹായമായി വലിയ തുകയാണ് മസ്ക് നൽകുന്നതതെന്നും കർശനമായ രഹസ്യ കരാറുകളിലൂടെയാണ് വാടക അമ്മമാരെ വരുതിയിലാക്കുന്നതെന്നും ആരോപിക്കപ്പെടുന്നു.

സെപ്റ്റംബറിൽ മസ്കിന്റെ പതിമൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയ 26 വയസ്സുള്ള ആഷ്‌ലി സെന്റ് ക്ലെയറിനെ ഉദ്ധരിച്ചതാണ് റിപ്പോർട്ട്.  വലിയൊരു സന്തതി പരമ്പരയെക്കുറിച്ചുള്ള ആഗ്രഹത്തെക്കുറിച്ച് മസ്കിൽ നിന്ന് നിരവധി സന്ദേശങ്ങൾ ലഭിച്ചതായി ഇവർ പറയുന്നു. എനിക്ക് നിങ്ങളെ വീണ്ടും വിവാഹം കഴിക്കണമെന്നും ലോകാവസാനത്തിന് മുമ്പ് സന്തതിപരമ്പര പാരമ്യത്തിലെത്തണമെന്നാണ് ആ​ഗ്രഹമെന്നും മസ്ക് പറഞ്ഞതായി പറയുന്നു. നിലവിൽ സെന്റ് ക്ലെയർ, ഗായിക ഗ്രിംസ്, ന്യൂറലിങ്ക് എക്സിക്യൂട്ടീവ് ഷിവോൺ സിലിസ്, മുൻ ഭാര്യ ജസ്റ്റിൻ മസ്‌ക് എന്നിവരിൽ നിന്ന് മസ്കിന് 14 കുട്ടികളുണ്ടെന്നാണ് വിവരം.  എന്നാൽ, യഥാർത്ഥ സംഖ്യ ഇതിലും കൂടുതലായിരിക്കാമെന്ന് മസ്കിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ജാപ്പനീസ് സ്ത്രീക്ക് ബീജം നൽകിയതായി റിപ്പോർട്ട് അവകാശപ്പെടുന്നു. 

മസ്‌കിൽ നിന്ന് നാല് കുട്ടികളുള്ള ഷിവോൺ സിലിസിനെ അമ്മമാർക്കിടയിൽ പ്രത്യേക പദവി ഉള്ളയാളായിട്ടാണ് വിശേഷിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചകൾ, ലോക നേതാക്കളും ടെക് പ്രമുഖരും പങ്കെടുക്കുന്ന ഉന്നതതല പരിപാടികളിൽ സിലിസ് മസ്‌കിനൊപ്പം പോയിട്ടുണ്ട്. മസ്‌കിന്റെ പേര് ജനന സർട്ടിഫിക്കറ്റിൽ നിന്ന് ഒഴിവാക്കാനും പിതാവാണെന്ന് വെളിപ്പെടുത്താതിരിക്കാനും സമ്മതിച്ചാൽ 15 മില്യൺ ഡോളറും പ്രതിമാസം 100,000 ഡോളറും വാഗ്ദാനം ചെയ്തതായി സെന്റ് ക്ലെയർ പറഞ്ഞു. മസ്‌കിന്റെ അടുത്ത സഹായി ജാരെഡ് ബിർച്ചാൽ വഴിയാണ് ഈ ഓഫർ ലഭിച്ചതെന്നും ഇവർ പറയുന്നു. രഹസ്യം വെളിപ്പെടുത്താൻ അവർ സമ്മതിച്ചില്ല. പക്ഷേ അവർ ഇപ്പോഴും മസ്‌കിന്റെ പേര് ഔദ്യോഗിക  രേഖകളിൽ നിന്ന് ഒഴിവാക്കി. ഫെബ്രുവരിയിൽ അവരുടെ ബന്ധത്തെക്കുറിച്ച് അവർ പരസ്യമായി പറഞ്ഞിരുന്നു. തുടർന്ന് സഹായവാ​ഗ്ദാനം മസ്ക് കുറച്ചു. 

14 കുട്ടികളായി, സന്തതിപരമ്പര ഉണ്ടാക്കാൻ ആഗോള കോടീശ്വരന്‍റെ ശ്രമം, സ്ത്രീകൾക്ക് വൻ വാഗ്ദാനങ്ങൾ- റിപ്പോർട്ട്

ക്രിപ്‌റ്റോ ഇൻഫ്ലുവൻസർ ടിഫാനി ഫോങ്ങിനെപ്പോലുള്ള മറ്റ് സ്ത്രീകൾക്കും മസ്ക് വാ​ഗ്ദാനം നൽകിയിരുന്നു. ഇക്കാര്യത്തിൽ ജാരെഡ് ബിർച്ചാൽ എന്നയാളാണ് മസ്കിന്റെ സഹായി. ജനനനിരക്ക് കുറയുന്നത് മനുഷ്യരാശിയെ അപകടത്തിലാക്കുമെന്ന ആശയത്തിൽ നിന്നാണ് കൂടുതൽ കുട്ടികൾ വേണമെന്ന ആഗ്രഹം മസ്കിന് ഉടലെടുത്തത്. ഫോബ്‌സിന്റെ കണക്കനുസരിച്ച് 367.9 ബില്യൺ ഡോളർ ആസ്തിയുള്ള എലോൺ മസ്‌ക് ഏറ്റവും ധനികനായ വ്യക്തിയാണ്. 

By admin