വളർത്ത് നായകൾക്ക് കൊടുക്കാൻ കഴിയുന്ന ഭക്ഷണങ്ങൾ ഇതാണ്
വളർത്ത് മൃഗങ്ങളുടെ മുഖം നോക്കി നോ എന്ന് പറയാൻ പലർക്കും കഴിയാറില്ല. പലപ്പോഴും നമ്മൾ ഭക്ഷണം കഴിക്കുന്ന സമയത്ത് വളർത്ത് മൃഗങ്ങൾ അടുത്തുണ്ടെങ്കിൽ അവർക്കും കഴിക്കുന്നതിന്റെ ഒരു ഭാഗം കൊടുക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് കുഴപ്പങ്ങളൊന്നും ഇല്ലെന്ന് തോന്നുമെങ്കിലും ശരിക്കും മനുഷ്യ ഭക്ഷണം നായകൾക്ക് ആവശ്യമുള്ളതിൽ നിന്നും വ്യത്യസ്തമാണ്. ചില ഭക്ഷണങ്ങൾ മനുഷ്യർക്ക് വിഷാംശം അല്ലെങ്കിലും നായകൾക്ക് വിഷമുള്ളവയാണ്. അതിനാൽ തന്നെ വളർത്തുമൃഗങ്ങൾക്ക് സുരക്ഷിതമെന്ന് കരുതി നൽകുന്ന ഭക്ഷണങ്ങൾ മിതമായ അളവിൽ കൊടുക്കുന്നതായിരിക്കും എപ്പോഴും നല്ലത്.
നായകൾ മാംസഭോജികളായതുകൊണ്ട് തന്നെ മാംസം അവരുടെ പ്രധാന ഭാഗമാക്കണം. എന്നാൽ മാംസം മാത്രമല്ല പച്ചക്കറികളും പഴവർഗ്ഗങ്ങളും നായകൾ കഴിക്കാറുണ്ട്. നായകൾ കഴിക്കുന്ന പഴവർഗ്ഗങ്ങളും പച്ചക്കറികളും ഏതൊക്കെയാണെന്ന് അറിയാം.
ഓറഞ്ച്
തണ്ണിമത്തൻ
മാങ്ങ
പൈനാപ്പിൾ
ബ്ലാക്‌ബെറീസ്
ആപ്പിൾ
പഴം
സ്ട്രോബെറി
പീച്ച്
പച്ചക്കറികൾ
ഗ്രീൻ പീസ്
ബ്രോക്കോളി
മധുരക്കിഴങ്
വേവിച്ച ഉരുളകിഴങ്ങ്
ചീര
വെള്ളരിക്ക
മത്തങ്ങ
നട്സ്
നീലക്കടല
കശുവണ്ടി
വാൽനട്സ്
ബദാം
മാംസം
കോഴി
ബീഫ്
ചെമ്മീൻ
മത്സ്യം
കാട
മറ്റ് ഭക്ഷണങ്ങൾ
ഓട്സ്
അരി
നാളികേരം
കൂണ്
മുട്ട
തൈര്
ആട്ടിന്റെ പാൽ
ഈ ഭക്ഷണങ്ങൾ പരിമിതപ്പെടുത്തണം
തേൻ
കറുവപ്പട്ട
തക്കാളി
കോട്ടേജ് ചീസ്
സവാള
ചായ
കോഫി
അതേസമയം ചോക്ലേറ്റ് നായകൾക്ക് കൊടുക്കാൻ പാടില്ല. കാരണം ഇതിൽ തിയോബ്രോമിൻ അടങ്ങിയിട്ടുണ്ട്. ഇത് നായകൾക്ക് ദോഷമുണ്ടാക്കുന്നവയാണ്. ഡാർക്ക് ചോക്ലേറ്റ് പോലുള്ളവ വയറിളക്കത്തിനും ഛർദിക്കും കാരണമാകും. വലിയ അളവിൽ ചോക്ലേറ്റ് കഴിച്ചാൽ അപസ്മാരം, ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാവാം ചിലപ്പോൾ മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ നായകൾക്ക് ചോക്ലേറ്റ് കൊടുക്കുന്നത് ഒഴിവാക്കാം.