ശരത്തിന്റെ പെരുമാറ്റത്തിൽ വേദനിച്ച് രേവതി – ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ

കഥ ഇതുവരെ 

സച്ചി അച്ഛന് പണം നൽകിയതിൽ എന്തൊക്കെയോ ദുരൂഹതകൾ ഉണ്ടെന്നാണ് ശ്രുതിയുടെ സംസാരം. ഇനി സച്ചി പറഞ്ഞിട്ടാണോ ആ കള്ളൻ പണം മോഷ്ടിച്ചത് എന്ന് പോലും ശ്രുതി സംശയിച്ചു. എന്നാൽ സച്ചി റൗഡി ആണെങ്കിലും അവൻ മോഷ്ടിക്കില്ലെന്ന് സുധി ശ്രുതിയോട് തറപ്പിച്ച് പറയുന്നു. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.

അച്ഛനും അമ്മയും നൽകിയ ഹണി മൂൺ ടിക്കറ്റ് ഉപയോഗിച്ച് ആലപ്പുഴയിൽ ബോട്ട് യാത്രയ്ക്ക് പോകാമെന്ന് ശ്രീകാന്തിനോട് പറയുകയാണ് വർഷ. എന്നാൽ നിന്റെ അമ്മയ്ക്കും അച്ഛനും എനിക്ക് നിന്നെ ടൂർ കൊണ്ടുപോകാൻ കഴിയില്ലെന്ന് തോന്നിക്കാണും, അതാവും ടിക്കറ്റൊക്കെ തന്നത്, എന്തായാലും ടൂറിന് ഞാൻ വരില്ലെന്ന് ശ്രീകാന്ത് വർഷയോട് കട്ടായം പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ഇരുവരും ഇതേകാര്യം പറഞ്ഞ് പിണക്കത്തിൽ തന്നെയാണ്. എന്നാലും അവസാന ശ്രമം എന്നോണം ശ്രീകാന്തിനോട് ഒന്നുകൂടി സംസാരിച്ചു നോക്കിയതാണ് വർഷ. പക്ഷെ ഒത്തില്ല. ഒടുവിൽ അമ്മയെ വിളിച്ച് ഞങ്ങൾ ടൂർ പോകുന്നില്ലെന്ന് വർഷയ്ക്ക് പറയേണ്ടി വന്നു. അതോടൊപ്പം ശ്രീകാന്തിനെ കുറച്ച് കളിയാക്കിക്കൂടി തന്നെയാണ് വർഷ അവളുടെ അമ്മയോട് സംസാരിച്ചത്. അത് ഇഷ്ട്ടപ്പെടാത്ത ശ്രീകാന്ത് തന്റെ സ്വന്തം പൈസക്ക് വർഷയെ ടൂർ കൊണ്ടുപോകുമെന്ന് ഉറപ്പ് പറയുക മാത്രമല്ല നേരെ പായും തലയിണയുമെടുത്ത് ടെറസിൽ കിടന്നുറങ്ങാൻ പോയി. 

അതേസമയം രേവതിയോട് അവളുടെ അനിയന്റെ സ്വഭാവം മോശമാണെന്ന് വീണ്ടും പറയുകയാണ് സച്ചി. അവൻ തന്നെ ടാക്സി സ്റ്റാൻഡിൽ കാണാൻ വന്ന കാര്യവും ഞാൻ പറഞ്ഞ പ്രകാരമാണ് രേവതി വീട്ടിൽ പോയി അവനെ ഉപദേശിച്ചതെന്ന് അവൻ പറഞ്ഞതും സച്ചി പറഞ്ഞു. മാത്രമല്ല ഇനി മേലാൽ അവനുള്ള വീട്ടിലേയ്ക്ക് പോകരുതെന്ന് രേവതിയെ വിലക്കുകയും ചെയ്തു. എന്നാലും തനിയ്ക്ക് വീട്ടിൽ പോയെ പറ്റൂ എന്നായിരുന്നു രേവതിയുടെ മറുപടി. ഒരു തരി സ്നേഹവും ബഹുമാനം നിനക്ക് എന്നോട് ബാക്കിയുണ്ടെങ്കിൽ അങ്ങോട്ട് പോകരുതെന്ന് സച്ചി അവളോട് പറഞ്ഞ് മുറിയിൽ നിന്നും ഇറങ്ങിപ്പോയി.

 ഇത്രയൊക്കെ ആയിട്ടും സച്ചി രേവതിയോട് സത്യം പറഞ്ഞില്ല കേട്ടോ . പാവം സച്ചി . ഇപ്പോഴും ശരത്തിനെ സംരക്ഷിക്കുകയാണ്.  ശരത്തിന്റെ വാക്കിലും പ്രവൃത്തിയിലും ദേഷ്യം വന്ന രേവതി അവനെ വിളിച്ച് വീണ്ടും ഉപദേശിക്കാൻ ശ്രമിച്ചെങ്കിലും അഹങ്കാരത്തോടെ മറുപടി പറഞ്ഞാണ് ശരത്ത് ഫോൺ വെച്ചത്. ഇവൻ മിക്കവാറും ഇനിയും സച്ചിയുടെ കയ്യിൽ നിന്ന് അടി മേടിക്കുന്ന ലക്ഷണമാണ്. ശരത്തേ നിന്റെ കളി അധികകാലം പോകില്ല …രേവതിയെ വീട്ടുകാരോ ഇതൊക്കെ അറിഞ്ഞാൽ അന്ന് നീ തീരും . എന്തായാലും സംഭവബഹുലമായ കഥകളുമായി ചെമ്പനീർപൂവ് ഇനി അടുത്ത ദിവസം കാണാം.

By admin