നിരാശപ്പെടേണ്ട, ഇന്ത്യൻ നേവിയിൽ അഗ്നിവീറിലേക്ക് അപേക്ഷിക്കാം, തീയതി നീട്ടി
തിരുവനന്തപുരം: ഇന്ത്യൻ നേവിയിലെ അഗ്നിവീർ എസ്എസ്ആർ, അഗ്നിവീർ മെട്രിക് റിക്രൂട്മെന്റുകളിലേക്ക് ഏപ്രിൽ 25 വരെ അപേക്ഷിക്കാം. 2/2025, 1/2026, 2/2026 എന്നീ ബാച്ചുകളിലേക്ക് ആണ് പ്രവേശനം. 550 രൂപയും 18 ശതമാനം ജിഎസ്ടിയും ചേർന്നാണ് ഫീസ്. ഇത് ഓൺലൈനായി അടയ്ക്കാവുന്നതാണ്. നാലു വർഷത്തേക്കാണ് നിയമനം ഉണ്ടാകുക. അഗ്നിവീർ 2/2025 ബാച്ചിലുള്ളവർക്ക് സെപ്റ്റംബറിലായിരിക്കും പരിശീലനം ഉണ്ടാകുക. 1/2026 ബാച്ചുകാർക്ക് അടുത്ത വർഷം ഫെബ്രുവരിയിലും 2/2026 ബാച്ചുകാർക്ക് ജൂലൈയിലും പരിശീലനം ലഭിക്കും. ഒഡീഷയിലെ ഐഎൻഎസ് ചിൽകയിൽ ആയിരിക്കും പരിശീലനം നൽകുന്നത്. കൂടാതെ സെയ്ലർ തസ്തികയിൽ റഗുലർ നിയമനത്തിനുള്ള അവസരവും ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.joinindiannavy.gov.in സന്ദർശിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം