മില്ലിലെ പണിക്കിടെ സ്റ്റീൽ യൂണിറ്റ് ശരീരത്തിലേക്ക് വീണു; 3 പേ‌ർ മരിച്ചു, 2 പേർക്ക് പരിക്ക്,സംഭവം മഹാരാഷ്ട്രയിൽ

മുംബൈ: മഹാരാഷ്ട്രയിലെ യവത്മാലിലെ മില്ലിൽ ജോലി ചെയ്യുന്നതിനിടെ തൊഴിലാളികൾക്ക് പരിക്ക്. പയറുവർഗങ്ങൾ സൂക്ഷിക്കുന്നതിനുള്ള സ്റ്റീൽ യൂണിറ്റ് ശരീരത്തിലേക്ക് വീണ് മൂന്ന് തൊഴിലാളികൾ മരിക്കുകയും രണ്ട് പേ‌‌ർക്ക് പരിക്കേൽക്കുകയും ചെയ്തു. 

ചൊവ്വാഴ്ച്ചയോടെെ ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ ആണ് സംഭവം. യവത്മലിലെ എം ഐ ഡി സി (മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ) യിൽ സ്ഥിതി ചെയ്യുന്ന ജെയിൻ ദാൽ മില്ലിലാണ് തൊഴിലാളികൾക്ക് ദാരുണാന്ത്യം സംഭവിച്ചത്. പയറുവർഗങ്ങൾ സൂക്ഷിക്കുന്നതിനുള്ള സംഭരണ സ്റ്റീൽ യൂണിറ്റ് തകർന്ന് 5 തൊഴിലാളികളുടെ മേൽ വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

സംഭവത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. മറ്റ് രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റുവെന്നും അവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തൊഴിലാളികളിൽ രണ്ട് പേർ മധ്യപ്രദേശിൽ നിന്നുള്ളവരും ഒരാൾ മഹാരാഷ്ട്രയിലെ വാർധയിൽ നിന്നുള്ള ആളുമാണെന്ന്  പൊലീസ് പറഞ്ഞു. 

4 സെക്കന്‍റില്‍ 7 അടി?; ഫാസ്റ്റ് ടാഗില്‍ കാശില്ലാത്തതിന് ടോൾ ബൂത്ത് ജീവനക്കാരനെ അടിച്ച് യുവതി, വീഡിയോ വൈറല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം…

By admin