ഫുട്ബോൾ കളിച്ച് മടങ്ങുമ്പോൾ അപകടം; ബൈക്ക് റോഡരികിലെ ഭിത്തിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം
പത്തനംതിട്ട: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് നിയന്ത്രണം വിട്ടതോടെ റോഡരികിലെ ഭിത്തിയിൽ തലയിടിച്ചാണ് മരണം സംഭവിച്ചത്. പന്തളം സ്വദേശി സൂരജ് എസ് (25) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 7.45ന് പെരുമ്പുളിക്കൽ എൻ.എസ്.എസ് പോളിടെക്നിക് ഗ്രൗണ്ടിൽ ഫുട്ബോൾ കളിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. വിസിറ്റിങ് വിസക്ക് വിദേശത്ത് പോയിട്ട് ഒരു മാസം മുമ്പാണ് സൂരജ് മടങ്ങിയെത്തിയത്.
സുരേഷ് കുമാറും ശ്രീലേഖയുമാണ് മാതാപിതാക്കൾ. ഒരു സഹോദരിയുണ്ട്. പന്തളം പൊലീസ് തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്. സൂരജിന്‍റെ മൃതദേഹം പന്തളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മീറ്ററുകളോളം തിരമാലകൾ കരയിലേക്ക് ഇരച്ചുകയറി; പുന്നപ്രയും ആറാട്ടുപുഴയിലും ശക്തമായ കടല്‍ കയറ്റം