‘മങ്കി ഡസ്റ്റ്’ എന്ന ലഹരി ഉപയോഗിച്ചു, പിന്നാലെ നഗ്നനായി ഓടി വീടിന് തീയിട്ടു, ലഹരി ഇറങ്ങിയപ്പോൾ ഭവന രഹിതന്‍ !

യക്കുമരുന്ന് ലഹരിയിൽ സ്വന്തം വീടിന് തീയിട്ടതിന് 71 വയസ്സുള്ള ഒരു യുകെക്കാരനെ അറസ്റ്റ് ചെയ്തു. വാൾട്ടർ ഹാരിസൺ എന്ന വ്യക്തിയാണ് സിന്തറ്റിക് ഡ്രഗ് ഉപയോഗിച്ചതിന് ശേഷം അക്രമം അഴിച്ചുവിട്ടതിന് അറസ്റ്റിലായതെന്ന് ദി മിറർ റിപ്പോർട്ട് ചെയ്യുന്നു.  ലഹരി ഉപയോഗിച്ച ശേഷം  നഗ്നനായി വീടിന് പുറത്തിറങ്ങിയ ഇയാൾ സ്വന്തം വീടിന്  തന്നെ തീ വെയ്ക്കുകയായിരുന്നു. ആളിപ്പടര്‍ന്ന തീയില്‍ വീട് പൂര്‍ണ്ണമായും കത്തിയമര്‍ന്നു. ‘മങ്കി ഡസ്റ്റ്’ എന്നും ‘എംഡിപിവി’ എന്നും  അറിയപ്പെടുന്ന സിന്തറ്റിക് സൈക്കോ ആക്ടീവ് ലഹരിയാണ് ഇയാൾ ഉപയോഗിച്ചതെന്ന് പോലീസ് പറയുന്നു. 

ലഹരി ഉപയോഗിച്ച് അബോധാവസ്ഥയിലായ ഇയാൾ  സ്റ്റാഫോർഡ്ഷെയറിലെ തന്‍റെ താമസ സ്ഥലത്താണ് അക്രമം നടത്തിയത്. ലഹരി ഉപയോഗത്തിന് പിന്നാലെ വീട്ടിലെ സാധനങ്ങളെല്ലാം തല്ലി തകര്‍ത്ത ഇയാൾ, നിലവിളിച്ച് കൊണ്ട് നഗ്നനായി തെരുവിലേക്ക് ഇറങ്ങി. പിന്നാലെ അയല്‍ക്കാരുടെ വീടുകളില്‍ അതിക്രമിച്ച് കയറി വാതില്‍ മുട്ടി വിളിക്കുകയും അവിടെയുണ്ടായിരുന്ന സാധനങ്ങള്‍ തല്ലി തകര്‍ക്കുകയും ചെയ്തു. അപ്പോഴും ലഹരി ഒഴിയാതിരുന്ന ഇയാൾ തിരികെ സ്വന്തം വീട്ടിലേക്ക് എത്തുകയും വീടിന് തീ ഇടുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. Watch V

Watch Video: ‘ഒന്ന് ചിന്തിക്കൂ… ട്രെയിന് ഒപ്പം ഓടുന്നതിന്‍റെ കാര്യമെന്താണ്?’; യുവതിയുടെ വൈറല്‍ വീഡിയോയ്ക്ക് രൂക്ഷ വിമർശനം

അക്രമം നടത്തുന്ന സമയത്ത് ഇയാളുടെ വളർത്തുനായയും ഒപ്പമുണ്ടായിരുന്നു. ഇയാളുടെ അക്രമം അതിരു കടന്നതോടെ അയൽവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. സംഭവസ്ഥലത്തെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് വൈദ്യ പരിശോധനയ്ക്ക് ശേഷം ജയിലിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. തീപിടുത്തത്തിൽ വീടിന്‍റെ സ്വീകരണമുറി, കിടപ്പുമുറി, ഇടനാഴി എന്നിവ പൂർണ്ണമായും കത്തിനശിച്ചു. വീട് പുനർനിർമ്മിക്കുന്നതിന് ഏകദേശം 1,00,000 പൗണ്ട് (ഏകദേശം 1.1 കോടി രൂപ) ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. അറസ്റ്റിലായ ഹാരിസനെതിരെ മുമ്പും നിരവധി കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. 53 കുറ്റങ്ങളിലായി 23 മുൻ ശിക്ഷകൾ ഹാരിസണ്‍ നേരിട്ടിരുന്നു. ജീവൻ അപകടപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ തീവയ്പ്പ് നടത്തിയതിനും മയക്കുമരുന്ന് ഉപയോഗിച്ചതിനും നാലര വർഷത്തെ തടവാണ്  ഇയാൾക്ക് ശിക്ഷയായി ലഭിക്കുക.

Watch Video:  ഇതോ വികസനം, അതോ ഭ്രാന്തോ?; ആനത്താരയില്‍ പണിയുന്ന കെട്ടിടത്തിന് മുകളിലൂടെ നടന്ന് ആനക്കൂട്ടം, വീഡിയോ വൈറല്‍

By admin